ജമ്മു കശ്‌മീരില്‍ വന്‍ ഹിമപാതം; റഷ്യന്‍ സഞ്ചാരിക്ക് ദാരുണ അന്ത്യം, നിരവധി പേര്‍ കുടുങ്ങി, രക്ഷാപ്രവര്‍ത്തനം തുടരുന്നു - ജമ്മു കശ്‌മീരില്‍ വന്‍ ഹിമപാതം
Published : Feb 22, 2024, 4:27 PM IST
|Updated : Feb 22, 2024, 7:05 PM IST
ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ ഗുല്‍മാര്‍ഗില്‍ കനത്ത ഹിമപാതം(Avalanche hits Gulmarg). ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഹിമപാതമുണ്ടായത്. ഒരു റഷ്യന്‍ സഞ്ചാരി മരിച്ചു (One foreigner dead).നിരവധി വിദേശികള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഹെലികോപ്‌ടര്‍ ഉപയോഗിച്ച് ഇവരെ പ്രദേശത്ത് നിന്ന് മാറ്റാനാണ് ശ്രമം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പര്‍വതാരോഹകരാണ് അപകടത്തില്‍ പെട്ടത്. രണ്ട് പേരെ രക്ഷപ്പെടുത്തിയതായും വിവരമുണ്ട്. ഇവരില്‍ ഒരാള്‍ക്ക് പരിക്കുണ്ട്. നാട്ടുകാരുടെ സഹായമില്ലാതെ പോയ പര്‍വതാരോഹകരാണ് അപകടത്തില്‍ പെട്ടത്. ഒരാള്‍ മഞ്ഞിനടിയില്‍ പെട്ടതായാണ് വിവരം. സൈന്യവും ജമ്മുകശ്‌മീര്‍ പട്രോളിങ് സംഘവും രക്ഷാ-തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഖേലോ ഇന്ത്യ ശൈത്യകാല ഗെയിംസ് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുത്തനെയുള്ള മലനിരകളായതിനാല്‍ ഇവിടെ ഇത്തരം സംഭവങ്ങള്‍ പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം മഞ്ഞില്‍ കുടുങ്ങിയ ആറ് റഷ്യന്‍ സഞ്ചാരികളെ രക്ഷപ്പെടുത്തി. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതിനിടെ കഴിഞ്ഞ ദിവസം ആരംഭിച്ച ഖേലോ ഇന്ത്യയില്‍ പങ്കെടുക്കുന്ന താരങ്ങള്‍ സുരക്ഷിതരാണെന്നും മത്സരങ്ങള്‍ തടസമില്ലാതെ നടക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഗെയിംസ് ഞായറാഴ്ച സമാപിക്കും.