കേരളം

kerala

ETV Bharat / travel-and-food

റേഷനരിയിലെ വെള്ളയരി പെറുക്കി കളയല്ലേ...; ഗുണങ്ങള്‍ ഏറെ, പോഷകങ്ങളാല്‍ സമ്പന്നം - fortified rice benefits - FORTIFIED RICE BENEFITS

റേഷന്‍ അരിയിലെ വെളുത്ത അരി പലരിലും പല സംശയങ്ങള്‍ക്കും ഇടവരുത്തിയിരിക്കും. കേടായ അരിമണികളാണെന്ന് കരുതി ചിലരെങ്കിലും ഇതു കളയാറുണ്ട്. എന്നാല്‍ ഈ വെളുത്ത അരിയ്‌ക്ക് ഗുണങ്ങള്‍ ഏറെയാണ്.

RATION RICE IN INDIA  WHAT IS WHITE RICE IN RATION RICE  റേഷന്‍ അരിയിലെ വെളുത്ത അരി  LATETS MALAYALAM NEWS
ഫോർട്ടിഫൈഡ് റൈസ് (Getty images)

By ETV Bharat Kerala Team

Published : Oct 5, 2024, 3:41 PM IST

റേഷന്‍ കടകളില്‍ നിന്നും ലഭിക്കുന്ന അരി ഉപയോഗിച്ച് ചോറുണ്ടാക്കുന്നവര്‍ ഏറെയാണ് കേരളത്തില്‍. ഇത്തരത്തില്‍ ലഭിക്കുന്ന അരിയുടെ കൂട്ടത്തില്‍ വെളുത്ത നിറത്തിലുള്ള ചില അരിമണികള്‍ മിക്കവരും ശ്രദ്ധിച്ചിട്ടുണ്ടാവും. ഈ വെളുത്ത അരി പലരിലും പലവിധ സംശയത്തിനും കാരണമായിട്ടുണ്ടാവാം. വല്ല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുമോ എന്ന് ആശങ്കപ്പെട്ടവരുമുണ്ടാവും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴുകി വൃത്തിയാക്കുമ്പോള്‍ ഇവ പൊങ്ങിക്കിടക്കുന്നുവെന്ന് ചിലര്‍ പരാതിയും പറയാറുണ്ട്. കേടായ അരിമണികളാണെന്ന് കരുതി ചിലരെങ്കിലും ഇവ പെറുക്കി കളയാറുണ്ട്. എന്നാല്‍ ഈ വെളുത്ത അരി അങ്ങനെ പെറുക്കി കളയാനുള്ളതല്ല.

പോഷക സമ്പന്നമായ 'ഫോർട്ടിഫൈഡ് റൈസ്' ആണത്. പോഷകമൂല്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മൈക്രോ ന്യൂട്രിയന്‍റുകളുമായി കലർത്തി പ്രത്യേകം തയ്യാറാക്കുന്നവയാണിവ. 2019- ലാണ് കേന്ദ്ര സര്‍ക്കാര്‍ ഫോർട്ടിഫൈഡ് റൈസ് പ്രോഗ്രാമിന് തുടക്കം കുറിക്കുന്നത്.

ഫോർട്ടിഫൈഡ് റൈസ് (Getty images)

ഗ്രാമപ്രദേശങ്ങളിലെ ആളുകളെ ആരോഗ്യത്തോടെ നിലനിർത്താനും അവരിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനുമാണ് പദ്ധതി ലക്ഷ്യം വയ്‌ക്കുന്നത്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും ഫോർട്ടിഫൈഡ് അരി പ്രയോജനകരമാണ്. ഫോളിക് ആസിഡ്, ഇരുമ്പ്, സിങ്ക്, വൈറ്റമിൻ B12 എന്നിവയുടെയെല്ലാം അഭാവം ഇല്ലാതാക്കാന്‍ ഇതു കഴിക്കുന്നത് വഴി സാധിക്കും.

ALSO READ: പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന 10 പഴങ്ങൾ - 10 best fruits for diabetic people

ആവശ്യമായ പോഷകങ്ങള്‍ സാധാരണ അരി കഴിക്കുന്നതിനൊപ്പം ശരീരത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് റേഷന്‍ അരിയില്‍ ഈ ഫോർട്ടിഫൈഡ് റൈസ് സ്ഥാനം പിടിച്ചിരിക്കുന്നത്. 100 സാധാരണ അരിയില്‍ ഒരു ഫോർട്ടിഫൈഡ് റൈസ് എന്ന അനുപാതത്തിലാണ് ഇവ കലര്‍ത്തുന്നത്. റേഷന്‍ അരിയിലെ വെളുത്ത അരി പ്ലാസ്റ്റിക്കാണെന്ന് നേരത്തെ ചില കിംവദന്തി പ്രചരിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നു.

ABOUT THE AUTHOR

...view details