ബെംഗളൂരു :ഭൂമിയുടെ ഭ്രമണപഥത്തിന് അപ്പുറം കടന്ന് സൗരഗ്രഹ പര്യവേഷണം നടത്താനുള്ള കഴിവുകൾ ലോക ബഹിരാകാശ സമൂഹം വികസിപ്പിക്കേണ്ടതുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഇന്ത്യ 42-ാമത് ഇന്‍റര്‍ -ഏജൻസി സ്‌പേസ് ഡെബ്രിസ് കോ-ഓർഡിനേഷൻ കമ്മിറ്റി (ഐഎഡിസി)യുടെ മീറ്റ് രണ്ടാം തവണയും ബെംഗളൂവില്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് ഇടിവി ഭാരതിനോട് സംസാരിച്ച ഐഎസ്ആർഒ മേധാവി അറിയിച്ചു.
'ഐഎഡിസി ബഹിരാകാശ ഏജൻസികളുടെ ആഗോള സമിതിയാണ്. ബഹിരാകാശ സാമ്പിളുകളുടെ വിവിധ വശങ്ങളും അതിന്‍റെ വെല്ലുവിളികളും ഫോറത്തിൽ ചർച്ചചെയ്യും. ബഹിരാകാശ സുസ്ഥിരതയും പരിക്രമണ മാനേജ്മെന്‍റും ഞങ്ങൾ അഭിമുഖീകരിക്കാൻ ശ്രമിക്കുന്ന പ്രധാന ആശങ്കകളാണ്.' -എസ് സോമനാഥ് പറഞ്ഞു.
ഗഗൻയാൻ ദൗത്യത്തിന്‍റെ ഒരുക്കങ്ങൾ ദ്രുതഗതിയിലാണ് നടക്കുന്നതെന്നും സോമനാഥ് അറിയിച്ചു. എല്ലാം ശരിയായാൽ ഈ വർഷം രണ്ടാം പകുതിയിൽ ബഹിരാകാശത്തേക്കുള്ള മനുഷ്യ ദൗത്യം സംഭവിക്കുമെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ വ്യക്തമാക്കി.