കേരളം

kerala

ETV Bharat / state

വെറ്റിനറി സര്‍വകലാശാലക്ക് താത്കാലിക വിസി; നിലവിലെ വിസിയെ സസ്‌പെന്‍ഡ് ചെയ്‌തുള്ള ഉത്തരവിന് പിന്നാലെയാണ് താത്കാലിക നിയമനം

ഡോ എം ആര്‍ ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്‌തുള്ള ഉത്തരവിന് പിന്നാലെയാണ് പുതിയ വൈസ് ചാന്‍സലറായി ഡോ പി സി ശശീന്ദ്രനെ ചുമതല നല്‍കി കൊണ്ടുള്ള രാജ്ഭവന്‍റെ ഉത്തരവ്.

Veterinary Student Sidharth Death  New VC For Veterinary University  Kerala Veterinary University  സിദ്ധാര്‍ഥിന്‍റെ മരണം  സര്‍വകലാശാലക്ക് താത്കാലിക വിസി
Veterinary Student Sidharth Death

By ETV Bharat Kerala Team

Published : Mar 2, 2024, 4:00 PM IST

തിരുവനന്തപുരം: കേരള വെറ്റിനറി ആന്‍റ്‌ അനിമല്‍ സയന്‍സ് സര്‍വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സലറായി ഡോ പി സി ശശീന്ദ്രനെ ചുമതലപ്പെടുത്തി ഗവര്‍ണര്‍ ഉത്തരവിറക്കി. നിലവിലെ വിസിയായിരുന്ന ഡോ എം ആര്‍ ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്‌തുള്ള ഉത്തരവിന് പിന്നാലെയാണ് പുതിയ വിസിക്ക് ചുമതല നല്‍കി കൊണ്ടുള്ള രാജ്ഭവന്‍റെ ഉത്തരവ്.

വെറ്റിനറി സര്‍വകലാശാലക്ക് താത്കാലിക വിസി

വെറ്റിനറി സര്‍വകലാശാലയിലെ തന്നെ മുന്‍ പ്രൊഫസറായ ഡോ പി സി ശശീന്ദ്രന്‍ തൃശ്ശൂര്‍, മണ്ണൂത്തി സ്വദേശിയാണ്. മുന്‍ വിസിയെ ചുമതലകളില്‍ നിന്നും നീക്കിയ സാഹചര്യത്തില്‍ ഡോ പി സി ശശീന്ദ്രനെ ചാന്‍സലര്‍ വിസിയായി ചുമതലപ്പെടുത്തുന്നതായാണ് രാജ്ഭവന്‍ പുത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

വിദ്യാര്‍ഥിയുടെ ദുരൂഹ മരണം സംബന്ധിച്ച് വൈസ് ചാന്‍സലര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്‍റെ ഹൃദയശൂന്യതയും ഉത്തരവാദിത്തമില്ലായ്‌മയും വെളിപ്പെടുന്നതാണെന്ന് വിസിയെ സസ്‌പെന്‍ഡ് ചെയ്‌തുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ വൈസ് ചാന്‍സലറുടെയും സര്‍വകലാശാലയുടെയും ഭാഗത്തുനിന്നുള്ള ഗുരുതരമായ കൃത്യവിലോപം പ്രകടമാക്കുന്നതാണ് വിസി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഗവര്‍ണര്‍ വ്യക്തമാക്കുന്നു.

സിദ്ധാർഥിന്‍റെ മരണത്തിൽ വിസിയെ ഗവർണർ സസ്പെൻഡ്‌ ചെയ്‌തതില്‍ പിതാവ് ജയപ്രകാശ് പ്രതികരിച്ചിരുന്നു. ഗവർണർ നട്ടെല്ലുള്ള വ്യക്തിയാണെന്നും സിദ്ധാർഥിന്‍റെ കൊലപാതകം മറച്ചുവെച്ചതും കൂട്ടുനിന്നതും ഡീനും കായിക അധ്യാപകനുമാണെന്നും ഇവർക്ക് സസ്പെൻഷൻ നൽകുകയോ പിരിച്ചുവിടുകയോ വേണമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details