തിരുവനന്തപുരം:കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിക്ക് ശസ്‌ത്രക്രിയ പിഴവ് സംഭവിച്ചതിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ നാല് വയസുകാരി ആയിഷ റുവയുടെ കൈയിലെ ആറാം വിരൽ നീക്കം ചെയ്യേണ്ട ശസ്‌ത്രക്രിയക്ക് പകരം നാവിൽ ശാസ്‌ത്രക്രിയ നടത്തുകയായിരുന്നു. രാവിലെ ഒമ്പത് മണിക്ക് കുട്ടിയെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി. തിരിച്ച് വന്നത് വായിൽ നിറയെ പഞ്ഞി തിരുകി കൊണ്ട്.