കേരളം

kerala

ETV Bharat / state

ടൈപ്പ് വൺ പ്രമേഹം: രോഗ ബാധിതർക്കും രോഗ ബാധിത കുട്ടികളുടെ മാതാപിതാക്കൾക്കും വീടിന് സമീപത്തേക്ക് സ്ഥലം മാറ്റം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് - Diabetic patients transfer near

ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികളുടെ മാതാപിതാക്കളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും രോഗമുള്ള ജീവനക്കാര്‍ക്കും ഇനി മുതല്‍ വീടിനടുത്ത് ജോലി ചെയ്യാം. മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവില്‍ നടപടിയെടുത്ത് അധികൃതര്‍.

HUMAN RIGHTS COMMISSION  TYPE1 DIABETICS  GOVT EMPLOYEES  ബുഷിറ ശിഹാബ്
പ്രതീകാത്മക ചിത്രം (ETV Bharat)

By ETV Bharat Kerala Team

Published : Jun 13, 2024, 8:53 PM IST

തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികളുടെ സർക്കാർ ജീവനക്കാരായ മാതാപിതാക്കൾക്കും ടൈപ്പ് വൺ പ്രമേഹ ബാധിതരായ സർക്കാർ ജീവനക്കാർക്കും വീടിന് സമീപമുള്ള സർക്കാർ സ്ഥാപനങ്ങളിൽ സ്ഥലമാറ്റം നൽകാൻ സർക്കാർ ഉത്തരവായി.

മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് വിഷയത്തിൽ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. കഴക്കൂട്ടം ഗവ.ഹൈസ്‌കൂൾ ഗസ്‌റ്റ് അറബിക് അദ്ധ്യാപിക ബുഷിറ ശിഹാബിന്‍റെ പരാതിയിലാണ് നടപടി.

സെറിബ്രല്‍ പാൾസി ഉൾപ്പെടെയുള്ള ചലന വൈകല്യം, അസാധാരണമായ പൊക്കകുറവ്, പേശീ സംബന്ധമായ അസുഖമുള്ളവർ എന്നിവരോടൊപ്പമാണ് ടൈപ്പ് വൺ പ്രമേഹ ബാധിതരായ ജീവനക്കാരുടെ സ്ഥലം മാറ്റത്തിന് മുൻഗണന നൽകിയത്. ഓട്ടിസം/സെറിബ്രല്‍ പാൾസി ബാധിതരായ കുട്ടികളുടെ മാതാപിതാക്കൾ എന്നതിനൊപ്പമാണ് ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികളുടെ സർക്കാർ ജീവനക്കാരായ മാതാപിതാക്കളെയും ഉൾപ്പെടുത്തിയത്. ടൈപ്പ് വൺ ഡയബറ്റീസ് ഫൗണ്ടേഷൻ കേരള എന്ന സംഘടനയുടെ ജനറൽ സെക്രട്ടറിയായ എ. ഷിഹാബിന്‍റെ ഭാര്യയാണ് ബുഷിറ ഷിഹാബ്.

Also Read:Tea And Diabetics Scientific Study ഇടനേരങ്ങളില്‍ ചായയും കടിയും പതിവുണ്ടോ?; പ്രമേഹം അടക്കം ജീവിതശൈലി രോഗങ്ങള്‍ കാത്തിരിക്കുന്നു

ABOUT THE AUTHOR

...view details