കേരളം

kerala

ETV Bharat / state

നിവേദ്യത്തിലും പ്രസാദത്തിലും അരളി പൂവ് പൂർണമായും ഒഴിവാക്കും; തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് - Arali avoiding from temples - ARALI AVOIDING FROM TEMPLES

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ നിവേദ്യത്തിലും പ്രസാദത്തിലും അരളി പൂവിൻ്റെ ഉപയോഗം പൂർണമായി ഒഴിവാക്കാൻ ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു.

THIRUVITHAMKOOR DEWASWOM BOARD  അരളി പൂവ്  തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്  നിവേദ്യം പ്രസാദം അരളി
Arali flower (Source : Etv Bharat Network)

By ETV Bharat Kerala Team

Published : May 9, 2024, 7:21 PM IST

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ അരളി പൂവിൻ്റെ ഉപയോഗം നിവേദ്യത്തിലും പ്രസാദത്തിലും പൂർണമായി ഒഴിവാക്കാൻ തീരുമാനം. ഇന്ന് (09-05-2024) ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തതെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അറിയിച്ചു.

അതേസമയം ക്ഷേത്രങ്ങളിൽ പൂജയ്ക്കായി അരളി പൂവ് ഉപയോഗിക്കാം. നിവേദ്യ സമർപ്പണത്തിന് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ തുളസി, തെച്ചി, റോസ എന്നീ പൂക്കൾ ഭക്തർ നൽകണം. ഇതിലൂടെ ക്ഷേത്രങ്ങളിൽ നിന്ന് ഭക്തർക്ക് നേരിട്ട് കൈകളിൽ അരളി എത്തുന്ന സാധ്യതകൾ ഇല്ലാതാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനം സംബന്ധിച്ച് ദേവസ്വം അസിസ്റ്റൻ്റ് കമ്മിഷണർമാർക്ക് കത്ത് മുഖാന്തിരം അറിയിപ്പ് നൽകും. നിവേദ്യ സമർപ്പണ പൂജയിൽ അരളി പൂവ് ഉപയോഗിക്കുന്നില്ല എന്നത് അതാത് ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫിസർമാരും അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർമാരും ഉറപ്പ് വരുത്തണമെന്നും പിഎസ് പ്രശാന്ത് കൂട്ടിച്ചേർത്തു.

ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ എന്ന യുവതി അടുത്തിടെ വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. മരണത്തിന് കാരണം അരളിപ്പൂവ് ആണെന്നാണ് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെയാണ് വിഷയം വലിയ ചർച്ചയായത്.

അടൂർ തെങ്ങമത്ത് അരളിച്ചെടിയുടെ ഇല കഴിച്ച പശുവും പശുക്കിടാവും ചത്ത സംഭവവും കഴിഞ്ഞ ദിവസം ഉണ്ടായി. പോസ്‌റ്റ്‌മോര്‍ട്ടത്തിൽ അരളി ഇലയിൽ നിന്നുള്ള വിഷാംശമാണ് മരണ കാരണമെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ അരളി പൂവിൻ്റെ ഉപയോഗം നിവേദ്യത്തിലും പ്രസാദത്തിലും പൂർണമായി ഒഴിവാക്കാൻ തീരുമാനം ഉണ്ടായിരിക്കുന്നത്.

Also Read :അരളി പുറത്ത്, ക്ഷേത്ര നിവേദ്യത്തിന് ഇനി കൃഷ്‌ണതുളസി മാത്രം; നിര്‍ദേശവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് - Travancore Devaswom Board

ABOUT THE AUTHOR

...view details