കേരളം

kerala

ETV Bharat / state

'ബോംബ് ഇൻ ഫ്ലൈറ്റ്'; സന്ദേശം കണ്ടത് ശുചിമുറിയില്‍, മുംബൈ-തിരുവനന്തപുരം എയർ ഇന്ത്യ വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി - AIR INDIA BOMB THREAT - AIR INDIA BOMB THREAT

ബോംബ് ഭീഷണിയെ തുടർന്ന് തിരുവനന്തപുരം എയർപോർട്ടിൽ അടിയന്തര ലാൻഡിങ് നടത്തിയ മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. യാത്രക്കാരെ മുഴുവനും സുരക്ഷിതമായി മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

ബോംബ് ഭീഷണി  BOMB IN FLIGHT  AIR INDIA EMERGENCY LANDING  MUMBAI TRIVANDRUM FIGHT
Air India Flight (ETV Bharat)

By ETV Bharat Kerala Team

Published : Aug 22, 2024, 12:51 PM IST

തിരുവനന്തപുരം :ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനമാണ് ലാൻഡിങ് സമയത്തെക്കാൾ നേരത്തെ അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്തിന്‍റെ ശുചിമുറിയിൽ നിന്നും "ബോംബ് ഇൻ ഫ്ലൈറ്റ്" എന്ന സന്ദേശം ടിഷ്യു പേപ്പറിൽ എഴുതിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നും ലാൻഡിങ് തീരുമാനം.

എയർ ട്രാഫിക് കണ്‍ട്രോളിൽ ബോംബ് ഭീഷണിയുടെ വിവരമറിയിച്ചത് പൈലറ്റായിരുന്നു. പിന്നാലെ 8:15 ഓടെ തിരുവനന്തപുരത്ത് ലാൻഡ് ചെയ്യേണ്ട വിമാനം 7:50 ന് ലാൻഡ് ചെയ്യുകയായിരുന്നു. ഐസൊലേഷൻ ബേയിലേക്ക് മാറ്റിയ ശേഷം വിമാനത്തിലെ യാത്രക്കാരെ മുഴുവൻ സുരക്ഷിതരായി മാറ്റിയെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ അറിയിച്ചു.

നിലവിൽ ബോംബ് സ്‌ക്വാഡ് വിമാനത്തിൽ തെരച്ചിൽ നടത്തുകയാണ്. ഇന്ന് പുലർച്ചെ 5:45നായിരുന്നു തിരുവനന്തപുരത്തേക്ക് വിമാനം മുംബൈയിൽ നിന്നും പുറപ്പെട്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Also Read : ബോംബ് ഭീഷണി; മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി - Air India bomb threat

ABOUT THE AUTHOR

...view details