എറണാകുളം: ചോറ്റാനിക്കരയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടനാട് സ്വദേശി രഞ്ജിത്ത് (40) ഭാര്യ രശ്‌മി (36), മക്കളായ ആദി (13) , ആദ്യ(8) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് (ഒക്‌ടോബര്‍ 14) രാവിലെയാണ് സംഭവം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കണ്ടനാട് സ്‌കൂളിലെ അധ്യാപകനാണ് രഞ്ജിത്ത്. പൂത്തോട്ട എസ്‌എന്‍ഡിപി സ്‌കൂളിലെ അധ്യാപികയാണ് രശ്‌മി. മക്കള്‍ ഇരുവരും രശ്‌മിയുടെ സ്‌കൂളിലാണ് പഠിക്കുന്നത്. രാവിലെ സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിന്‍റെ വാതില്‍ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.