കേരളം

kerala

ETV Bharat / state

വിദ്യാർഥിനികളുടെ ചിത്രം അശ്ലീല ഗ്രൂപ്പിൽ പ്രചരിപ്പിച്ച കേസ്; എസ്എഫ്ഐ പ്രവർത്തകനെ വീണ്ടും കസ്‌റ്റഡിയിലെടുത്ത് പൊലീസ് - SFI ACTIVIST ARRESTED

നിയമസഭയിലും പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് കാലടി പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തി പ്രതിയായ രോഹിത്തിനെ വീണ്ടും കസ്‌റ്റഡിയിലെടുത്തത്.

CYBER CRIME IN ERNAKULAM  YOUTH ARRESTED IN CYBER CRIME  കാലടി ശ്രീശങ്കര കോളേജ്  സൈബർ കുറ്റകൃത്യം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 10, 2024, 10:56 PM IST

എറണാകുളം: കാലടി ശ്രീശങ്കര കോളേജിലെ വിദ്യാർഥിനികളുടെ ചിത്രം സോഷ്യൽ മീഡിയ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി രോഹിത്തിനെ പൊലീസ് വീണ്ടും കസ്‌റ്റഡിയിലെടുത്തു. കോളേജിലെ പൂർവ്വ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ രോഹിത്തിനെ ഇതേ കേസിൽ അറസ്‌റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്‌തിരുന്നു.

ജാമ്യത്തിൽ വിട്ടതിനെതിരെ നിയമസഭയിലടക്കം ശക്തമായ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് കാലടി പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തി പ്രതിയെ വീണ്ടും കസ്‌റ്റഡിയിലെടുത്തത്. അശ്ലീല സൈറ്റിൽ ചിത്രം പ്രസിദ്ധീകരിച്ചുവെന്ന ഒരു വിദ്യാർഥിനിയുടെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. എന്നാൽ ആറ് വിദ്യാർഥിനികൾ കൂടി രോഹിത്തിനെതിരെ പരാതി നൽകിയിരുന്നു.

ഇതേത്തുടർന്ന് പൊലീസ് അന്വേഷണം തുടരുകയായിരുന്നു. ഗുരുതരമായ കുറ്റകൃത്യം ചെയ്‌ത പ്രതിയെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. കോളേജ് വിദ്യാർഥിനികളുടെ ചിത്രം അശ്ലീല സോഷ്യൽ മീഡിയ ഗ്രൂപ്പിൽ ഷെയർ ചെയ്‌ത സംഭവം ഏറെ ഗൗരവത്തോടെയായിരുന്നു കേരളം ചർച്ച ചെയ്‌തത്.

പ്രതി പഴയ എസഎഫ്ഐ പ്രവർത്തകനെന്ന പരിഗണന ലഭിക്കുന്നുവെന്ന പ്രതികരണം സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരുന്നു. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് പ്രതിക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയത്.

Also Read:കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന എംസിഎ വിദ്യാര്‍ഥി പിടിയില്‍ ; രഹസ്യ വിവരം നൽകിയത് യുഎസ് അന്വേഷണ ഏജൻസി

ABOUT THE AUTHOR

...view details