കേരളം

kerala

ETV Bharat / state

രണ്ടാം ക്ലാസുകാരിയുടെ കഥ ഇനി മൂന്നാം ക്ലാസുകാർ പഠിക്കും; അഭിമാന നേട്ടവുമായി മെയ് സിതാരയുടെ 'പൂമ്പാറ്റുമ്മ' - MAY SITHARA STORY IN TEXT BOOK

സ്‌കൂളിന്‍റെ അഭിമാനം വാനോളം ഉയർത്തി മെയ് സിതാരയുടെ കുഞ്ഞു ഭാവന. 'പൂമ്പാറ്റുമ്മ', സുട്ടു പറഞ്ഞ കഥകള്‍ എന്ന ആദ്യ സമാഹാരത്തിലെ കഥ.

MAY SITHARA THRISSUR KODAKARA  KODAKARA GOVT LP SCHOOL MAY SITHARA  2ND STD STUDENT STORY IN TEXT BOOK  MAY SITHARA SUTTU PARANJA KATHAKAL
May Sithara (ETV Bharat)

By ETV Bharat Kerala Team

Published : Nov 13, 2024, 4:58 PM IST

തൃശൂർ: രണ്ടാം ക്ലാസുകാരി മെയ് സിതാര എഴുതിയ കഥ ഇനി മുതല്‍ മൂന്നാം ക്ലാസിലെ ചേട്ടന്മാരും ചേച്ചിമാരും പഠിക്കും. കൊടകര ഗവണ്‍മന്‍റ് എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ മെയ് സിതാര എഴുതിയ 'പൂമ്പാറ്റുമ്മ' എന്ന കഥയാണ് മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്‌തകത്തിന്‍റെ രണ്ടാം ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം താന്‍ എഴുതിയ കഥ പഠിക്കാനുള്ള അപൂര്‍വ്വ ഭാഗ്യവും മെയ് സിതാരക്ക് ഉണ്ടാവും.

മെയ് സിതാരയുടെ 'പൂമ്പാറ്റുമ്മ' മൂന്നാം ക്ളാസ് മലയാളം പാഠാവലിയിൽ (ETV Bharat)

കൊടകര കാവനാട് സ്വദേശിയായ മെയ് സിതാര കുഞ്ഞ് കാലം മുതല്‍ പറഞ്ഞിരുന്ന കഥകള്‍ എല്ലാം അമ്മ പാര്‍വതി കുറിച്ചുവെക്കുമായായിരുന്നു. തുടര്‍ന്ന് ഇവയെല്ലാം കൂട്ടി ചേര്‍ത്ത് പൂര്‍ണ പബ്ലിക്കേഷന്‍റെ സമ്മാനപ്പൊതി സീസണ്‍ ഏഴില്‍ 'സുട്ടു പറഞ്ഞ കഥകള്‍' എന്ന പേരില്‍ പുസ്‌തകം പ്രസിദ്ധീകരിച്ചിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഈ പുസ്‌തകത്തിലെ ഒരു കഥയായ 'പൂമ്പാറ്റുമ്മ' ആണ് മൂന്നാം ക്ലാസിലെ പാഠപുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മെയ് സിതാരയുടെ അമ്മ പാര്‍വതി പറഞ്ഞു. ഒരു കുട്ടി പൂമ്പാറ്റയോട് സംസാരിക്കുന്നത് കുഞ്ഞു ഭാവനയില്‍ ഉള്ളതാണ് കഥ. തങ്ങളുടെ സ്‌കൂളില്‍ നിന്നും ഒരു വിദ്യാര്‍ഥിയുടെ കഥ സംസ്ഥാന സാര്‍ക്കാരിന്‍റെ മൂന്നാം ക്ലാസിലെ പാഠപുസ്‌തകത്തില്‍ ഉള്‍പെടുത്തിയത് കൊടകര ഗവണ്‍മെന്‍റ് എല്‍ പി സ്‌കൂളിന് അഭിമാന മുഹൂര്‍ത്തമാണെന്ന് പ്രധാന അധ്യാപിക എം കെ ഡൈനി പറഞ്ഞു.

ഇതേ സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായ പാര്‍വതിയാണ് അമ്മ. ചലചിത്ര രംഗത്തെ സൗണ്ട് എന്‍ജിനീയര്‍ അജയന്‍ അടാട്ടാണ് പിതാവ്. മെയ് സിതാരയുടെ കഥ പാഠപുസ്‌തകത്തില്‍ അച്ചടിച്ച് വന്നതറിഞ്ഞ് നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്.

Also Read:പനംകുട്ടിയിലിപ്പോള്‍ കുടപ്പനകളുടെ വസന്തകാലം; യാത്രക്കാർക്ക് നയന മനോഹര വിരുന്നൊരുക്കുന്ന വഴിയോര കാഴ്‌ചയുടെ വിശേഷങ്ങളറിയാം

ABOUT THE AUTHOR

...view details