കേരളം

kerala

ETV Bharat / state

കരുതലിൻ്റെ കരം: ആശ വർക്കറുടെ കരുണയിൽ ട്യൂമർ ബാധിച്ച നായയ്‌ക്ക് പുനര്‍ജന്മം

ആശാവർക്കർ എൻ പ്രീതയാണ് തെരുവുനായയ്‌ക്ക്‌ കരുതലിൻ്റെ കരംനീട്ടിയത്‌. ശസ്‌ത്രക്രിയയിലൂടെ മുഴയും ഗർഭപാത്രവും നീക്കംചെയ്‌ത നായ സുഖം പ്രാപിക്കുന്നു.

DOGOPERATION  REBIRTH DOG WITH TUMOUR  ട്യൂമർ ബാധിച്ച നായ  ശസ്‌ത്രക്രിയ ട്യൂമർ
REBIRTH DOG WITH TUMOUR (Etv Bharat)

By

Published : Nov 25, 2024, 11:30 AM IST

കണ്ണൂര്‍: ട്യൂമർ ബാധിച്ച്‌ മരണത്തോട്‌ മല്ലടിച്ച തെരുവുനായ തിരികെ ജീവിതത്തിലേക്ക്‌. ആശാവർക്കറുടെ അടിയന്തര ഇടപെടലാണ് തരുവുനായക്ക് പുനർജ്ജന്മം നല്‍കിയത്. കണ്ണപുരം പഞ്ചായത്തിലെ 14-ാം വാർഡ് ആശാവർക്കർ എൻ പ്രീതയാണ് തെരുവുനായയ്‌ക്ക്‌ കരുതലിൻ്റെ കരംനീട്ടിയത്‌. ശസ്‌ത്രക്രിയയിലൂടെ മുഴയും ഗർഭപാത്രവും നീക്കംചെയ്‌ത നായ സുഖം പ്രാപിച്ചുവരികയാണ്.

സ്‌തനത്തിൽ ട്യൂമർ ബാധിച്ച്‌ നടക്കാനോ ഭക്ഷണം തേടാനോ കഴിയാതെ തെരുവുനായ ഒരു നാടിൻ്റെ സങ്കടമായി മാറിയിട്ട്‌ ഏറെ നാളുകളായിരുന്നു. ചെറുകുന്ന് കുടുംബാ ആരോഗ്യ കേന്ദ്രത്തിന് സമീപമായി തൂങ്ങിയാടുന്ന ട്യൂമറുമായി കഴിയുന്ന നായയുടെ അവസ്ഥ കരളലിയിപ്പിക്കുന്നതായിരുന്നു. എന്നാൽ പ്രീത എന്ന ആശാർവക്കറുടെ കരുതലിൽ ഇന്ന് അവൻ സുരക്ഷിതമാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അടിയന്തര ചികിത്സ നൽകിയില്ലെങ്കിൽ ട്യൂമർ പൊട്ടി അപകടാവസ്ഥയിലാകുമെന്ന്‌ വിദഗ്‌ധോപദേശം കിട്ടിയതോടെ പ്രീത ഡോക്‌ടർമാരെയും മൃഗപരിപാലകരെയും സമീപിച്ചു. ഒടുവിൽ ഒരു സംഘം ശസ്‌ത്രക്രിയക്ക്‌ സന്നദ്ധതയറിയിച്ചെങ്കിലും സാമ്പത്തിക ബാധ്യത തടസമായി. കണ്ണപുരം പഞ്ചായത്തിലെ എഫ്എച്ച്സിയിലെ ജീവനക്കാർ, ഹോമിയോ ആയുർവേദ ഡോക്‌ടർമാർ, ജീവനക്കാർ, സ്ഥലം മാറിപ്പോയവർ എന്നിവരെല്ലാം സഹായവുമായെത്തി.

ചികിത്സക്കാവശ്യമായതിൻ്റെ പകുതിയോളം തുക സഹായമായി ലഭിച്ചു. ബാക്കി പ്രീത സ്വന്തം നിലയ്‌ക്കും ചെലവാക്കി. കണ്ണൂരിലെത്തിച്ചാണ്‌ നായയുടെ ശസ്‌ത്രക്രിയ നടത്തിയത്‌. ട്യൂമർ ഗർഭപാത്രത്തിലേക്ക് വ്യാപിച്ചതിനാൽ ഗർഭപാത്രവും നീക്കം ചെയ്‌തു. തളിപ്പറമ്പിനടുത്തുള്ള മൃഗപരിപാലകൻ്റെ പരിചരണത്തിലാണിപ്പോൾ നായ.

Read More: ഒരു കോടിയും 300 പവനും മോഷണം പോയി; കണ്ണൂരില്‍ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച

ABOUT THE AUTHOR

...view details