മലപ്പുറം :ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റിയത്കേരളത്തിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തീരുമാനം മാത്രമാണെന്ന് പിവി അന്‍വര്‍. 2024ലെ ഏറ്റവും വലിയ തമാശയാണിതെന്നും അന്‍വര്‍ പറഞ്ഞു. ഡിജിപിയെ അടക്കം ഭീഷണിപ്പെടുത്തുന്ന എഡിജിപിയെ അദ്ദേഹത്തിന്‍റെ സമകാലികരായ ഉദ്യോഗസ്ഥര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും. അജിത് കുമാർ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ ഇരിക്കുന്ന അത്രയും കാലം ഒരു നടപടിയും സ്വീകരിക്കാൻ കഴിയില്ലെന്നും അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സീമന്ത പുത്രനാണ് അജിത് കുമാർ. മുഖ്യമന്ത്രി വെള്ള പൂശിയ ഉദ്യോഗസ്ഥനാണ് അജിത് കുമാർ. ഡിജിപിയില്‍ നിന്ന് അജിത് കുമാറിനെതിരെ ഇങ്ങനെ ഒരു റിപ്പോര്‍ട്ട് വരുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷിച്ചില്ല. പക്ഷേ ഡിജിപി കൃത്യമായ റിപ്പോര്‍ട്ട് നല്‍കി.
എഡിജിപിയെ സസ്പെൻഡ് ചെയ്‌ത് പുറത്തുനിര്‍ത്തണം എന്ന് ആവശ്യപ്പെട്ടാണ് ഡിജിപി റിപ്പോർട്ട് കൊടുത്തത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ സമര്‍ദത്തെ തുടര്‍ റിപ്പോര്‍ട്ട് തിരുത്തി മാറ്റി നിര്‍ത്തുക എന്നാക്കുകയായിരുന്നു. ഇത് ഒരു ശിക്ഷാനടപടി അല്ല മറിച്ച് ഒരു സാധാരണ നടപടി മാത്രമാണെന്നും അന്‍വര്‍ പറഞ്ഞു.
തൊപ്പി ഊരിയിട്ടെ ഉള്ളൂ, അത് താഴെ വയ്‌പ്പിക്കും. ആ പോരാട്ടവുമായി മുന്നോട്ടു പോകും. എഡിജിപി അജിത് കുമാറിൻ്റെ കുപ്പായത്തിൽ ഇപ്പോഴും ഒരു കറുത്ത പുള്ളി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയ്‌ക്ക് ഒരു സീറ്റ് ഉണ്ടാക്കി കൊടുക്കാന്‍ കഴിഞ്ഞത് എം ആര്‍ അജിത് കുമാറിനാണ്. പാലക്കാട് ബിജെപിയും സിപിഎമ്മും തമ്മില്‍ 2.72 ശതമാനം വോട്ടിന്‍റെ വ്യത്യാസം മാത്രമാണുള്ളത്. 2000 വോട്ട് സിപിഎമ്മിൽ നിന്ന് ബിജെപിക്ക് കിട്ടിയാൽ കോൺഗ്രസ് സ്ഥാനാർഥി തോൽക്കും.
200 ബൂത്തിൽ നിന്നും 10 വോട്ട് മറിഞ്ഞാൽ മതി ബിജെപി ജയിക്കും. ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താനല്ല ലോക്കലായ ആരെങ്കിലും മതി എന്നതായിരുന്നു സിപിഎം നിലപാട്. പാലക്കാട് ഓരോ തെരഞ്ഞെടുപ്പിലും വോട്ട് കുറഞ്ഞു വന്നത് എൽഡിഎഫിനാണ്.