കേരളം

kerala

ETV Bharat / state

ദേവനന്ദ കാണാമറയത്ത് തന്നെ; കാണാതായിട്ട് 5 ദിവസം, മൊബൈല്‍ സിഗ്നല്‍ അവസാനം ലഭിച്ചത് കൂരാച്ചുണ്ട് പഞ്ചായത്തില്‍ - MISSING IN THAMARASSERY - MISSING IN THAMARASSERY

താമരശ്ശേരിയിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്‌ച പുലര്‍ച്ചെ കാണാതായ 15-കാരിയെ കണ്ടെത്താനാകാതെ പൊലീസ് വലയുന്നു.

MISSING IN THAMARASSERY  POLICE COULD NOT FIND THE MISSING  GIRL MISSING  പെൺകുട്ടിയെ കാണാതായി
10TH CLASS STUDENT MISSING

By ETV Bharat Kerala Team

Published : Apr 24, 2024, 6:57 PM IST

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. താമരശ്ശേരി കരിഞ്ചോല പെരിങ്ങോട് ബിജുവിന്‍റെ മകള്‍ ദേവനന്ദയെ (15) യാണ് കഴിഞ്ഞ വെള്ളിയാഴ്‌ച പുലര്‍ച്ചെ അഞ്ചരയോടെ വീട്ടില്‍ നിന്നും കാണാതായത്.

കാണാതായ അന്ന് തന്നെ പരാതി നൽകിയെങ്കിലും പൊലീസ് കൃത്യമായി അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ച്‌ പിതാവ് രംഗത്ത് വന്നിരുന്നു. മകളെ കാണാതായതുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസിലായിരുന്നു ബിജു പരാതി നല്‍കിയത്. താമരശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് കാണാതായ ദേവനന്ദ.

ഇതുമായി ബന്ധപ്പെട്ട് കുട്ടിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി താമരശ്ശേരി പൊലീസ് ഇന്‍സ്‌പെക്‌ടര്‍ പ്രദീപ് അറിയിച്ചു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്തുന്നുണ്ട്. കൂരാച്ചുണ്ട് പഞ്ചായത്തിലെ മൊബൈല്‍ ടവര്‍ പരിധിയില്‍ വിദ്യാർഥിയുടെ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ അല്‍പ നിമിഷം മാത്രമാണ് സിഗ്നല്‍ ലഭിച്ചത്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂരാച്ചുണ്ടിലും പരിസര പ്രദേശങ്ങളിലും പൊലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും ഇതുവരെയും യാതൊരു വിവരവും കിട്ടിയിട്ടില്ല. പെണ്‍കുട്ടി കോഴിക്കോട് ജില്ലയില്‍ തന്നെ ഉള്ളതായാണ് പൊലീസിന്‍റെ അനുമാനം. വിദ്യാർഥിനിക്കായി വരും ദിവസങ്ങളിലും കർശന പരിശോധന തുടരും. അതേസമയം എകരൂല്‍ സ്വദേശിയായ ഒരു വിദ്യാർഥിയേയും അതേ ദിവസം മുതല്‍ കാണാതായിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്.

ALSO READ:ജസ്‌ന തിരോധാനം: പുതിയ തെളിവുകൾ കൈമാറാൻ കുടുംബത്തിന് കോടതിയുടെ നിർദേശം; തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ

ABOUT THE AUTHOR

...view details