കേരളം

kerala

ETV Bharat / state

നാലുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി; നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്‌സോ കേസ് - Koottickal Jayachandran POCSO case - KOOTTICKAL JAYACHANDRAN POCSO CASE

കോഴിക്കോട് കസബ പൊലീസാണ് നടനെതിരെ കേസെടുത്തത്.

KOOTTICKAL JAYACHANDRAN  കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്‌സോ കേസ്  MOLESTING MINOR GIRL  കൂട്ടിക്കല്‍ ജയചന്ദ്രൻ പീഡനപരാതി
Koottickal Jayachandran (Koottickal Jayachandran Facebook)

By ETV Bharat Kerala Team

Published : Jun 9, 2024, 4:45 PM IST

കോഴിക്കേട് :നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടനും മിമിക്രി താരവുമായ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്‌സോ കേസ്. കോഴിക്കോട് കസബ പൊലീസാണ് നടനെതിരെ കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്‍റെ നിര്‍ദേശ പ്രകാരമാണ് നടപടി.

കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ അമ്മ പരാതിയില്‍ പറയുന്നത്. കേസില്‍ കസബ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.

ALSO READ:പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ഉപദ്രവിച്ചു: പിതാവിന് 24 വര്‍ഷം തടവും 1,10,000 രൂപ പിഴയും

ABOUT THE AUTHOR

...view details