കേരളം

kerala

ETV Bharat / state

ആലപ്പുഴ യൂത്ത് കോൺഗ്രസ് മാർച്ച് സംഘർഷം: പൊലീസ് പ്രവർത്തകരുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല; മുഖ്യമന്ത്രി - Alappuzha Youth Congress march

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ സംഘർഷത്തിൽ പൊലീസ് പ്രവർത്തകരുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി. സംഭവത്തിൽ കേസെടുത്തതായും അദ്ദേഹം അറിയിച്ചു.

ആലപ്പുഴ യൂത്ത് കോൺഗ്രസ് മാർച്ച്  പിണറായി വിജയൻ  Alappuzha Youth Congress march  CM Pinarayi Vijayan
CM Pinarayi Vijayan about Alappuzha Youth Congress Collectorate March Clash

By ETV Bharat Kerala Team

Published : Jan 29, 2024, 3:49 PM IST

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നടത്തിയ ആലപ്പുഴ കലക്‌ടറേറ്റ് മാർച്ചിനിടെ പൊലീസ് പ്രവർത്തകരുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan about Alappuzha Youth Congress march clash). മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലും മരക്കഷ്‌ണങ്ങളും ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചപ്പോൾ ലാത്തി വീശി പിരിച്ചുവിടുകയും (Alappuzha Youth Congress march clash), ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തിൽ പരിക്കേറ്റ യൂത്ത്കോൺഗ്രസ് പ്രവർത്തകരിൽ (Youth Congress activists has injured in Alappuzha Youth Congress March Clash) നിന്നും ലഭിച്ച പരാതിയിൽ ആലപ്പുഴ അഡീഷണൽ പൊലീസ് സൂപ്രണ്ട് അന്വേഷണം നടത്തിവരികയാണെന്ന് ഐ സി ബാലകൃഷ്‌ണൻ എം എൽ എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സമരം ചെയ്യുന്നവരുടെ തലയിൽ ലാത്തി ഉപയോഗിച്ച് അടിക്കാൻ നിയമപരമായി വ്യവസ്ഥ ചെയ്യുന്നുണ്ടോ എന്ന ടി ജെ വിനോദ് എം എൽ എയുടെ ചോദ്യത്തിന് സമരം ചെയ്യുന്നവരെ അടിക്കാൻ വ്യവസ്ഥയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കേരള പൊലീസ് മാന്വൽ (അധ്യായം 6) സെക്ഷൻ 79 പ്രകാരം കൃത്യനിർവഹണത്തിന്‍റെ ഭാഗമായുള്ള പ്രതിരോധത്തിന് പൊലീസിന് ലാത്തി ഉപയോഗിക്കാൻ അനുവാദമുണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കി.

അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കൊളോണിയൽ കാലം മുതൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന ഡ്രിൽ പരിശീലന രീതി സംസ്ഥാന പൊലീസ് മേധാവിയുടെ 03-03-2019 ലെ എക്‌സിക്യൂട്ടീവ് ഡയറക്റ്റീവ് നമ്പർ 08/2019 പ്രകാരം ആധുനിക ജനാധിപത്യ സമൂഹത്തിന് ഉതകും വിധം ശാസ്ത്രീയമായി പരിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details