പാലക്കാട് : ഇരട്ടവോട്ട് തടയുന്നതിനുള്ള എല്ലാ നടപടികളും ഇടതുമുന്നണി എടുത്തിട്ടുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി പി സരിൻ. ഇരട്ട വോട്ട് കണ്ടെത്തിയ സ്ഥലങ്ങളിൽ പ്രവർത്തകർ ജാഗ്രത പാലിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇരട്ട വോട്ട് അനുവദിക്കില്ല. പ്രശ്‌നത്തിൽ എൽഡിഎഫ് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. ഇരട്ട വോട്ടുള്ള ഇടങ്ങളിൽ പ്രവർത്തകർ ജാഗ്രത പാലിക്കുന്നുണ്ട്. ഇരട്ട വോട്ടുള്ള ബിജെപി ജില്ലാ പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർ മാന്യത കാണിക്കണം. എഴുപതിനായിരത്തിലധികം വോട്ട് എൽഡിഎഫിന് ലഭിക്കും. രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് കുരുതി കൊടുക്കുകയാണെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ സരിൻ പറഞ്ഞു.
Also Read:പാലക്കാട് ഉപതെരഞ്ഞെടുപ്പ്; സംശയാസ്‌പദ വോട്ടർമാരുടെ പട്ടിക തയ്യാറാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ