മലപ്പുറം :നിപ സ്ഥിരീകരണത്തെ തുടര്‍ന്ന് മലപ്പുറത്ത് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച വാര്‍ഡുകളില്‍ ഇന്ന് ആരോഗ്യ വകുപ്പിന്‍റെ സര്‍വെ. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലായി അഞ്ച് വാര്‍ഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഈ വാര്‍ഡുകളിലാണ് ആരോഗ്യ വകുപ്പിന്‍റെ സര്‍വെ. ആശാ വര്‍ക്കര്‍മാരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന സംഘമാണ് സര്‍വെ നടത്തുക. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ച് വാര്‍ഡുകളിലാണ് നിയന്ത്രണം. തിരുവാലിയിലെ നാല്, അഞ്ച്, ആറ്, ഏഴ് വാര്‍ഡുകളും മമ്പാട് ഏഴാം വാര്‍ഡുമാണ് ജില്ല ഭരണകൂടം കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരിച്ച 24 വയസുകാരന് നിപ വൈറസ് ബാധയായിരുന്നു എന്ന് ഇന്നലെ ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നു. യുവാവ് മസ്‌തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫിസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും