ഇടുക്കി: കട്ടപ്പന മുളകരമേട്ടിൽ പാൽ കുടിക്കുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച 18 ദിവസം പ്രായമായ കുഞ്ഞ് മരണപ്പെട്ടു. കട്ടപ്പന മുളകരമേട് പുത്തൻപുരയിൽ ആഷിഷ് -നിമ്മി ദമ്പതികളുടെ മകനാണ് മരിച്ചത്.
മുലപ്പാല്‍ കുടിക്കുന്നതിനിടെ അസ്വസ്ഥത; പതിനെട്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു - നവജാതശിശു മരണം
പാല്‍കുടിക്കുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ചു. പതിനെട്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
While on breast feeding 18 days old baby died
Published : Feb 14, 2024, 10:20 PM IST
ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. പാൽ കുടിക്കുന്നതിനിടെ ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ച കുട്ടിയെ ഉടൻതന്നെ കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാൽ തൊണ്ടയിൽ കുടുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കട്ടപ്പന പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം പിന്നീട്.
Also Read:നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി; അമ്മയ്ക്ക് ജീവപര്യന്തം വിധിച്ച് കോടതി