കേരളം

kerala

ETV Bharat / state

മുഖം മിനുക്കി നീലേശ്വരം നഗരസഭ; പുതിയ ഓഫീസ് മന്ദിരം ഉടന്‍ പ്രവര്‍ത്തനം തുടങ്ങും - KASARGOD

2010-ൽ നഗരസഭയായി ഉയർന്ന ശേഷം കഴിഞ്ഞ 13 വർഷത്തിൽ അധികമായി പഞ്ചായത്തിൽ നിന്നും കൈമാറിക്കിട്ടിയ ഓഫീസ് മിനുക്കി ഉപയോഗിച്ചു വരികയാണ് നീലേശ്വരം നഗരസഭ. പുതിയ ആസ്ഥാനമന്ദിരത്തിലേക്ക് പ്രവർത്തനം മാറുന്നതോടെ അസൗകര്യങ്ങൾക്കെല്ലാം പരിഹാരമാകും.

നീലേശ്വരം നഗരസഭ  Nileswaram Municipal Corporation  കാസര്‍കോട്  KASARGOD  ഏറ്റവും വലിയ നഗരസഭ
Nileswaram Municipal Corporation

By ETV Bharat Kerala Team

Published : Feb 14, 2024, 3:33 PM IST

കേരളത്തിലെ ഏറ്റവും വലിയ നഗരസഭ ആസ്ഥാന മന്ദിരം ഇനി നീലേശ്വരം നഗരസഭയുടേത്

കാസർകോട്: കേരളത്തിലെ നഗരസഭകളിൽ ഏറ്റവും വലിയ ആസ്ഥാന മന്ദിരം ഇനി നീലേശ്വരം നഗരസഭയുടേത്. 30,000 ചതുരശ്ര അടി വിസ്‌തൃതിയിലാണ് മൂന്നുനില കെട്ടിടം നിർമിച്ചിരിക്കുന്നത്. 11.3 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്. 78 ലക്ഷം രൂപ ചെലവിൽ ഇനി ഇവിടെ ഫർണിച്ചർ സൗകര്യമൊരുക്കും (Nileswaram Municipal Corporation).

ആദ്യത്തെ 2 നിലകളിൽ വിവിധ സെക്‌ഷനുകളും ഫ്രണ്ട് ഓഫീസും പ്രവർത്തിക്കും. വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്കുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും. കൗൺസിൽ ഹാളിനു പുറമെ യോഗങ്ങൾ ചേരുന്നതിനായി 250 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളും സ്ത്രീകൾക്കുള്ള പ്രത്യേക വിശ്രമമുറിയും ഫീഡിങ് സെന്‍ററും ഉണ്ട്.

കൃഷിഭവൻ, കുടുംബശ്രീ ഓഫിസുകൾ കൂടി ഇവിടെ പ്രവർത്തിച്ചു തുടങ്ങുന്നതോടെ പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ കിട്ടും. കച്ചേരിക്കടവ് റോഡിൽ നഗരസഭ വിലയ്ക്ക് വാങ്ങിയ 75 സെന്‍റ് ഭൂമിയിലാണ് കെട്ടിടം ഒരുങ്ങിയത്. കൊവിഡും വെള്ളപ്പൊക്കവും മൂലം നീണ്ടുപോയ പ്രവൃത്തി ടി.വി. ശാന്ത നഗരസഭാ ചെയർപേഴ്‌സണായ ഭരണസമിതിയാണ് പൂർത്തീകരിച്ചത്. 26-ന് രാവിലെ 10-ന് മന്ത്രി എം.ബി. രാജേഷ് പുതിയ കെട്ടിട സമുച്ചയം നാടിന് സമർപ്പിക്കും.

2018-ൽ പണി തുടങ്ങിയെങ്കിലും പൂർത്തീകരണത്തിന് അഞ്ചുവർഷം വേണ്ടിവന്നു. കൊവിഡും, 2018-ലും 19-ലും ഉണ്ടായ വെള്ളപ്പൊക്കവുമാണ് നിർമാണം വൈകിപ്പിച്ചത്. 50 വർഷത്തെ വികസന സാധ്യത കണക്കിലെടുത്താണ് മൂന്നുനില കെട്ടിടത്തിന് രൂപരേഖ തയ്യാറാക്കിയതെന്ന് അധികൃതർ പറഞ്ഞു. പുതിയ ആസ്ഥാനമന്ദിരത്തിലേക്ക് പ്രവർത്തനം മാറുന്നതോടെ അസൗകര്യങ്ങൾക്കെല്ലാം പരിഹാരമാകും.

ABOUT THE AUTHOR

...view details