കാസർകോട്:ചിത്രകാരൻ പാതി വഴിയില്‍ വരച്ച് നിര്‍ത്തിയത് പ്രകൃതി പൂര്‍ത്തിയാക്കുന്ന അപൂര്‍വ കാഴ്‌ചയ്ക്ക് വേദിയാവുകയാണ് കാഞ്ഞങ്ങാട് സലഫി മസ്‌ജിദ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്രകാരന്‍ വരച്ച മരച്ചില്ലകളില്‍ പ്രകൃതി ഇപ്പോള്‍ വസന്തം തീര്‍ത്തിരിക്കുന്നു. ആരെയും മോഹിപ്പിക്കുന്ന മഞ്ഞ നിറത്തിലുളള കോളാമ്പി പൂക്കള്‍ മതിലില്‍ തീര്‍ത്ത വസന്തം ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്.
വലിയ ഒരു മരവും അതിന്‍റെ ചില്ലകളുമായിരുന്നു ചിത്രത്തിൽ. മതിൽ ചെറുതായതിനാൽ മുഴുവന്‍ മരവും വരയ്ക്കാൻ കഴിഞ്ഞില്ല. എന്നാൽ ആ മരത്തിൽ ഇലകളും പൂക്കളും വിരിച്ച് പ്രകൃതി തന്നെ ചിത്രം മനോഹരമാക്കിയിരിക്കുകയാണ്.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം സലഫി മസ്‌ജിദിനു മുന്നിലാണ് ഈ മനോഹര കാഴ്‌ച. ഇതിന് മുന്നിലുടെ യാത്ര ചെയ്യുന്നവരുടെ കണ്ണുകള്‍ ഈ കാഴ്‌ചയുടെ മനോഹാരിതയില്‍ തങ്ങിനില്‍ക്കാതെ പോകാറില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചിലര്‍ വണ്ടി നിര്‍ത്തി ഫോട്ടോയും പകർത്തിയെ കടന്നുപോകാറുളളൂ.