കോഴിക്കോട്: റോഡരികിലെ ലോഹ ഫെൻസിങ്ങിൽ ഇടിച്ച് ക്യാബിനിൽ കുടുങ്ങിയ ലോറി ഡ്രൈവറെയും സഹായിയെയും രക്ഷിച്ച് മുക്കം അഗ്നിരക്ഷാ സേന. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ കാരശ്ശേരി ഓടത്തെരുവിലാണ് സംഭവം. മഞ്ചേരി സ്വദേശി അമീർ (30), മലപ്പുറം സ്വദേശി പ്രസാദ് (35)എന്നിവർക്കാണ് പരിക്കേറ്റത്.
മലപ്പുറത്ത് നിന്ന് ഭക്ഷ്യ സാധനങ്ങളുമായി മുക്കം ഭാഗത്തേക്ക് വരുകയായിരുന്ന കണ്ടെയ്‌നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഡാഷ്ബോർഡ്, സ്റ്റിയറിങ് ഉൾപ്പെടെ ശരീരത്തിൽ അമർന്ന് രണ്ട് പേരും ക്യാബിനിൽ കുടുങ്ങുകയായിരുന്നു.
ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറേയും സഹായിയേയും മുക്കം അഗ്നിരക്ഷാ സേന രക്ഷിക്കുന്നു (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇരുവരെയും പുറത്തെടുക്കാനായില്ല. തുടര്‍ന്നാണ് മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി. ഹൈഡ്രോളിക് കട്ടർ, സ്പ്രെഡർ എന്നിവ ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് ഇരുവരെയും രക്ഷപെടുത്തിയത്.
പരിക്കേറ്റ ഇരുവരെയും മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഓഫിസർ എം അബ്‌ദുൽ ഗഫൂർ, അസി. സ്റ്റേഷൻ ഓഫിസർ ജോയ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫിസർ പയസ് അഗസ്റ്റിൻ, സേനാംഗങ്ങളായ എം സി സജിത്ത് ലാൽ, പി ടി അനീഷ്, വി സലീം, കെ എം ജിഗേഷ്, കെ പി അജീഷ്, ജെ അജിൻ, എം വി അരുൺ, എം അഭിനവ്, എം കെ നിഖിൽ, ശ്യാം കുര്യൻ, ബി അശ്വിൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.
Also Read:മരം മുറിക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം; മരം മുറിക്കാരന് രക്ഷകരായി മുക്കം അഗ്നിരക്ഷാസേന