തൃശൂര്‍ :പിറന്ന് ദിവസങ്ങൾക്കുള്ളിൽ പാൽ ചുരത്തി പശുക്കിടാവ്. തൃശൂർ മാന്ദാമംഗലം സ്വദേശി തോട്ടാമറ്റത്തിൽ സ്കറിയയുടെ വീട്ടിലാണ് പശുക്കിടാവ് പാൽ ചുരത്തിയത് (calf milked after the second day of birth). ജനിച്ചു രണ്ട് ദിവസത്തിനു ശേഷമാണ് പശുക്കിടാവ് പാൽ ചുരത്തി തുടങ്ങിയത്.
സ്കറിയയുടെ നാലുവയസുള്ള എച്ച് എഫ് ഇനത്തിൽ പെട്ട പശുവിന്റെ കടിഞ്ഞൂൽ പ്രസവമായിരുന്നു ഇത്. കിടാവിന്റെ വീർത്ത അകിട് പരിശോധിച്ചതിൽ നിന്നാണ് പാൽ നിറഞ്ഞതാണെന്ന് കണ്ടെത്തിയത്. തുടർന്ന് മാന്ദാമംഗലത്തു നിന്നും വെറ്ററിനറി ഡോക്ടർ എത്തി സംഭവം സ്ഥിരീകരിച്ചു.