തൃശൂർ :മാന്നാമംഗലത്ത് ടയർ കമ്പനിയിൽ വൻ തീപിടിത്തം. മാന്നാമംഗലം കട്ടിങ്ങിൽ പ്രവർത്തിക്കുന്ന ടെക്‌സ് വൺ എന്ന ടയർ കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് (ഡിസംബർ 30) പുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. ഉടൻ തന്നെ തൃശൂരിലെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
തൃശൂരിൽ നിന്ന് മൂന്ന് യൂണിറ്റും പുതുക്കാട് നിന്നും ഒരു യൂണിറ്റും ഫയർഫോഴ്‌സ് എത്തി ഒന്നരമണിക്കൂറോളം പണിപ്പെട്ട് 6.30 ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിൽ കമ്പനി പൂർണമായും കത്തി നശിച്ചു.