ഇടുക്കി:ഇക്കൊല്ലത്തെ മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം ഏപ്രിൽ 23 ന് നടക്കും. ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന് ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഏപ്രിൽ 13 ന് കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ സംയുക്ത യോഗം ചേരും.
ഇതിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ ഇടുക്കി സബ് കളക്‌ടർ ഡോ അരുൺ എസ് നായരുടെ നേതൃത്വത്തിലുള്ള സംഘം മംഗളാദേവി ക്ഷേത്രം സന്ദർശിച്ചു. ഉത്സവ ഒരുക്കങ്ങൾ അടുത്ത ആഴ്‌ച മുതൽ ആരംഭിക്കുമെന്ന് സബ് കളക്‌ടർ പറഞ്ഞു. കേരള, തമിഴ്‌നാട് സർക്കാറുകൾ സംയുക്തമായാണ് ഉത്സവം നടത്തുക.