കോഴിക്കോട്:കുന്ദമംഗലത്ത് മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ചോലക്കര സ്വദേശി അഫ്‌സലാണ് (28) പിടിയിലായത്. 20 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും കണ്ടെടുത്തു.
ഇന്നലെയാണ് (ജൂലൈ 28) ഇയാളെ കുന്ദമംഗലം പൊലീസും ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്‌തത്. എംഡിഎംഎ വില്‍പ്പനയെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് അറസ്റ്റ്. എംഎൽഎ റോഡിലെ ഒരു സ്ഥാപനത്തിൻ്റെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട സ്‌കൂട്ടറിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.