കേരളം

kerala

ETV Bharat / state

കേരളത്തില്‍ യുഡിഎഫ് തരംഗം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; ബിജെപി അക്കൗണ്ട് തുറക്കുമെന്ന് നാല് ഏജന്‍സികള്‍ - LOK SABHA ELECTION 2024 EXIT POLL - LOK SABHA ELECTION 2024 EXIT POLL

കേരളത്തില്‍ യുഡിഎഫിന് മുന്നേറ്റമുണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. എന്‍ഡിഎയ്‌ക്ക് സീറ്റ് ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലം.

LOK SABHA ELECTION 2024  EXIT POLL RESULT 2024  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
Representative image (ETV Bharat)

By ETV Bharat Kerala Team

Published : Jun 1, 2024, 7:35 PM IST

ന്യൂഡല്‍ഹി: രാജ്യം ഉറ്റു നോക്കുന്ന അന്തിമ വോട്ടെണ്ണല്‍ ചിത്രത്തിന്‍റെ ഫല സൂചനകള്‍ നല്‍കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ കേരളത്തില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം. എല്ലാ സര്‍വ്വേകളും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന പ്രവചനമാണ് മുന്നോട്ടു വയ്ക്കുന്നത്. ഭരണ മുന്നണിയായ എല്‍ഡിഎഫിന് ഒന്നു മുതല്‍ നാലു സീറ്റുവരെയും പ്രവചിക്കുന്നു.

ഇന്ത്യ ടു ഡേ -ആക്‌സിസ് മൈ ഇന്ത്യ ഏജന്‍സി പുറത്തു വിട്ട എക്‌സിറ്റ് പോള്‍ ഫലമനുസരിച്ച് യുഡിഎഫ്: 17-18, എല്‍ഡിഎഫ്: 0-1, എന്‍ഡിഎ: 2-3 എന്നിങ്ങനെയാണ്. ടൈംസ് നൗ ഇടിജി എക്‌സിറ്റ് പോള്‍ സര്‍വ്വെ പ്രകാരം യുഡിഎഫ്: 14-15, എല്‍ഡിഎഫ്: 0-4, എന്‍ഡിഎ: 0-1 എന്നിങ്ങനെയാണ്.

ഇന്ത്യ ടിവി സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ ഫലമനുസരിച്ച് യുഡിഎഫ്: 13-15, എല്‍ഡിഎഫ്: 3-5, എന്‍ഡിഎ: 1-3 എന്നിങ്ങനെയാണ്. എബിപി സി വോട്ടറിന്‍റെ എക്‌സിറ്റ് പോള്‍ ഫലം യുഡിഎഫ്: 17-19, എല്‍ഡിഎഫ്: 0, എന്‍ഡിഎ: 1-3 എന്നാണ്. എല്‍ഡിഎഫിന് ഒരു സീറ്റും ലഭിക്കില്ലെന്ന എക്‌സിറ്റ് പോള്‍ പ്രവചനവും നടത്തിയത് ഈ ഏജന്‍സിയാണ്.

Also Read: കേരളം യുഡിഎഫിനൊപ്പമെന്ന് എക്‌സിറ്റ് പോള്‍; താമര വിരിയുമെന്നും സര്‍വേ

ABOUT THE AUTHOR

...view details