കോഴിക്കോട്: വടകരയിൽ യുഡിഎഫ് കടുത്ത വർഗീയ പ്രചാരണം നടത്തുന്നു എന്ന് എൽഡിഎഫിന്‍റെ പരാതി. തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്‌ടർക്കുമാണ് എല്‍ഡിഎഫ് പരാതി നൽകിയത്. മുസ്ലിം യൂത്ത് ലീഗ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും സോഷ്യൽ മീഡിയ വഴിയും കടുത്ത വർഗീയ പ്രചാരണം നടത്തുന്നു എന്നാണ് പരാതി.
ഇതിന്‍റെ വാട്‌സ് ആപ്പ് സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് എൽഡിഎഫ് പരാതി നൽകിയത്. ശൈലജ ടീച്ചർക്കെതിരെ 'കാഫിറായ സ്ത്രീ സ്ഥാനാർഥിയാണ്' എന്ന പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്. ബോധപൂർവ്വം മതവികാരം ഉണ്ടാക്കാൻ വർഗീയ പ്രചാരണം നടത്തുകയാണ് യുഡിഎഫ്.