കോട്ടയം : കുവൈറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശിയും. ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് - ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) ആണ് മരിച്ചത്. കഴിഞ്ഞ ജൂൺ അഞ്ചിനാണ് ശ്രീഹരി ജോലിക്കായി കുവൈറ്റിൽ എത്തിയത്.
കുവൈറ്റ് തീപിടിത്തം; മരിച്ചവരിൽ കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയും - KUWAIT FIRE ACCIDENT - KUWAIT FIRE ACCIDENT
കുവൈറ്റിലെ തീപിടിത്തത്തിൽ കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ 27കാരന്‍ മരിച്ചു. കഴിഞ്ഞ ജൂൺ അഞ്ചിനാണ് ജോലിക്കായി യുവാവ് കുവൈറ്റിൽ എത്തിയത്.
Published : Jun 13, 2024, 9:25 AM IST
|Updated : Jun 13, 2024, 1:28 PM IST
പിതാവ് കുവൈറ്റിൽ ജോലി ചെയ്‌തു വരികയാണ്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ് ശ്രീഹരി. അതേസമയം കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. കൊല്ലം പുനലൂര്‍ സ്വദേശിയായ സാജന്‍ ജോര്‍ജ്, വെളിച്ചിക്കാല സ്വദേശി ലൂക്കോസ്, വയ്യാങ്കര സ്വദേശി ഷമീര്‍, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരന്‍, പന്തളം സ്വദേശി ആകാശ് ശശിധരന്‍ നായര്‍, കോന്നി അട്ടച്ചാല്‍ സ്വദേശിയായ സജു വര്‍ഗീസ്, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു, പുലാമന്തോള്‍ സ്വദേശി ബാഹുലേയന്‍, മലപ്പുറം തിരൂര്‍ സ്വദേശി നൂഹ്, കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്‌ണന്‍, കാസര്‍കോട് ചെര്‍ക്കള സ്വദേശി രജ്ഞിത്ത് എന്നിവരാണ് മരിച്ച മറ്റ് മലയാളികള്‍.