തിരുവനന്തപുരം:ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം 5576 ബസുകളിൽ പരിശോധന പൂർത്തിയാക്കിയതായും 1366 ബസുകളിൽ വിവിധ തരത്തിലുള്ള തകരാർ കണ്ടെത്തിയതായും 819 ബസുകളുടെ തകരാർ പരിഹരിച്ചതായും കെഎസ്ആർടിസി ( K S R T C ; Checking And Solving Bus Issues in speedlay ).
കായംകുളത്ത് കെഎസ്ആർടിസിയുടെ വെസ്റ്റ് ബ്യൂൾ ബസിൽ ഉണ്ടായ തീപിടുത്തത്തിന് പിന്നാലെയാണ് മന്ത്രിയുടെ നിർദേശം വന്നത്. നിർദേശ പ്രകാരം എല്ലാ ബസുകളും ഗ്യാരേജിൽ കയറി വയറിംഗ് സംബന്ധമായ പരിശോധനകളും അനുബന്ധ പരിശോധനകളും നടത്തി. പരിശോധനയിൽ ബസുകളുടെ ബ്രേക്ക്, ന്യൂമാറ്റിക് ഡോർ എന്നിവിടങ്ങളിൽ എയർ ലീക്ക് ഉണ്ടാകുന്നതായി കണ്ടുപിടിക്കുകയും ചെയ്‌തു. 5576 ബസുകൾ പരിശോധിച്ചതിൽ 1366 ബസുകൾക്ക് വിവിധ തരത്തിലുള്ള എയർ ലീക്ക് സംബന്ധമായ തകരാറുകൾ കണ്ടെത്തി. 819 ബസുകളുടെ എയർ ലീക്ക് പരിഹരിച്ചു.