കേരളം

kerala

ETV Bharat / state

കോഴിക്കോട് മെഡിക്കൽ കോളേജില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; പ്രതി കസ്‌റ്റഡിയില്‍

കോഴിക്കോട് മെഡിക്കൽ കോളേജില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പൊലീസ് കസ്‌റ്റഡിയില്‍. ദീദിൻ കുമാറിനെയാണ് കുന്ദമംഗലം കോടതി പൊലീസ് കസ്‌റ്റഡിയിൽ വിട്ടു നൽകിയത്.

ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്  Kozhikode Medical College scam  offering job  police custody
ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ പ്രതി അറസ്‌റ്റില്‍

By ETV Bharat Kerala Team

Published : Jan 25, 2024, 4:58 PM IST

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഗുരുവായൂരപ്പൻ കോളേജ് തീർത്ഥാലയം പച്ചയിൽ വീട്ടിൽ ദീദിൻ കുമാറിനെ ( 29) യാണ് കുന്ദമംഗലം കോടതി പൊലീസ് കസ്‌റ്റഡിയിൽ വിട്ടു നൽകിയത്. മെഡിക്കൽ കോളേജ് പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് എസ്ഐ പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങിയത്.

ഇടനിലക്കാരൻ മുഖേന മൂന്നര ലക്ഷം രൂപ തട്ടി എന്ന പാലാഴി സ്വദേശിയുടെ പരാതിയിൽ പന്തിരങ്കാവ് പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ ദിദിൽ കുമാർ കോടതിയിൽ കീഴടങ്ങുകയായിരുന്നു. മെഡിക്കൽ കോളേജിൽ നേരത്തെ താൽക്കാലികമായി ജോലി ചെയ്‌ത ദിദിൽകുമാർ പിന്നീട് ഇവിടത്തെ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം വാങ്ങിയതെന്ന് പരാതിക്കാർ പറയുന്നു. എലത്തൂർ, കുന്ദമംഗലം, ചേവായൂർ, സ്‌റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.

ABOUT THE AUTHOR

...view details