എറണാകുളം:പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് കൂടുതൽ സർവീസുകളുമായി കൊച്ചി മെട്രോയും വാട്ടർ മെട്രോയും. പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള കൊച്ചിയിലെ തിരക്ക് കണക്കിലെടുത്താണ് കൊച്ചി മെട്രോ കൂടുതൽ സർവീസ് നടത്തുന്നത്. വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്ത് നാളെ മുതൽ ജനുവരി നാല് വരെ 10 സർവീസുകൾ കൂടുതലായി ഉണ്ടാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുതുവത്സരത്തോടനുബന്ധിച്ച് 31ന് രാതി 10.30ന് ശേഷവും സർവീസ് തുടരും. 20 മിനിറ്റ് ഇടവിട്ട് പുലർച്ചെ വരെ തൃപ്പുണിത്തുറയിൽ നിന്ന് ആലുവയിലേക്കും തിരിച്ചും സർവീസ് നടത്തും. അവസാന സർവീസ് തൃപ്പൂണിത്തുറയിൽ നിന്നും പുലർച്ചെ 1.30 നും അലുവയിൽ നിന്നും 1.45 നും ആയിരിക്കും.
അധിക സര്‍വീസുമായി കൊച്ചി വാട്ടർ മെട്രോയും
എറണാകുളത്തെ പ്രധാന പുതുവത്സരാഘോഷ കേന്ദ്രമായ ഫോർട്ട് കൊച്ചിയിലേക്ക് 31ന് ഉച്ചക്ക് ശേഷം 10 മിനിട്ട് വരെ ഇടവേളയിൽ സർവീസ് നടത്തും. വൈകുന്നേരം ഏഴ് മണി വരെയാണ് സർവീസ് നടത്തുക. സുരക്ഷാ നിദേശങ്ങൾക്കനുസരിച്ച് വൈകിട്ട് ഏഴിന് ശേഷം ഫോർട്ട് കൊച്ചി സർവീസ് നിർത്തിവയ്ക്കും.
വൈപ്പിനിലേക്ക് സാധാരണ സർവീസ് രാത്രിയിലും തുടരും. രാത്രി 11.30 ന് ശേഷം വൈപ്പിനിൽ നിന്നും ഹൈക്കോടതി ജെട്ടിയിലേക്ക് പത്ത് മിനിട്ടിൽ താഴെ ഇടവേളയിൽ സർവീസ് ഉണ്ടാകും. ഇത് പുലർച്ചെ 4.30 വരെയോ തിരക്ക് തീരുന്നവരെയോ തുടരും.
Read More: കൊച്ചി മെട്രോ വന്‍ നഷ്‌ടത്തില്‍; കഴിഞ്ഞ വര്‍ഷം നഷ്‌ടം നൂറു കോടിയോളം വർധിച്ചതായി റിപ്പോര്‍ട്ട് - KOCHI METRO SUFFERS HUGE LOSS