കോട്ടയം: മതവിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. നിരന്തരം ജാമ്യ വ്യവസ്ഥ ലംഘിക്കുന്നതിനാല്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെയും പിസി ജോര്‍ജ് ഇത്തരത്തില്‍ മതവിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ജനുവരിയില്‍ നടന്ന ചാനല്‍ ചർച്ചയിലായിരുന്നു പിസി ജോർജ് മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയത്. തുടർന്ന് പിസി ജോർജിനെതിരെ മതസ്‌പർദ്ധ വളർത്തല്‍, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഈരാറ്റുപേട്ട പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ തൻ്റെ പരാമർശം അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ഉടൻതന്നെ മാപ്പ് പറഞ്ഞിരുന്നു എന്നുമാണ് പിസി ജോർജ് കോടതിയെ അറിയിച്ചത്.