കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ യുവ നേതാവിനെതിരെ മുൻ ജില്ലാ കമ്മിറ്റിയംഗം മനു തോമസ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്. സ്വർണ്ണക്കള്ളക്കടത്ത് ക്വട്ടേഷൻ സംഘവുമായുള്ള യുവ നേതാവിന്‍റെ വഴിവിട്ട ബന്ധങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് കത്തിൽ ഉൾപെടുത്തിയിട്ടുള്ളത്. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ജാഗ്രതക്കുറവ് ഉണ്ടാവരുത് എന്നൊരു പരാമർശം മാത്രമാണ് ജില്ലാ നേതൃത്വത്തിൽ നിന്ന് ആരോപണ വിധേയനെതിരെ ഉണ്ടായത് എന്ന് സംസ്ഥാന കമ്മിറ്റിക്ക് നൽകിയ പരാതിയിൽ മനു പറയുന്നു.
കത്തിലെ പ്രസക്‌ത ഭാഗങ്ങൾ:ഞാൻ കഴിഞ്ഞ 2022 ഏപ്രിൽ അവസാനം കണ്ണൂർ ഡിസിക്ക് പരാതി നൽകിയിരുന്നു ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന എനിക്കെതിരെ സ്വർണക്കള്ളത്ത് ക്വട്ടേഷൻ പ്രവർത്തനം നടത്തുന്ന വ്യക്തികളുമായി ചേർന്ന് ഡിവൈഎഫ്ഐ നേതാവും പാർട്ടി ഡിസി അംഗവുമായ എം ഷാജർ ഗൂഢാലോചന നടത്തി എന്നായിരുന്നു ഉള്ളടക്കം.