തൃശൂര്‍ :കേരള സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞയിടെ ഉയര്‍ന്ന വിവാദങ്ങളില്‍, ജീവനക്കാര്‍ക്ക് സംഭവിച്ച തെറ്റുകള്‍ ഏറ്റെടുക്കുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പുമായി അദ്ധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍. ശ്രീകുമാരന്‍ തമ്പിയുടെ കേരള ഗാനം തിരസ്‌കരിച്ചതും പ്രഭാഷണത്തിനെത്തിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിന് നാമമാത്രമായ പ്രതിഫലത്തുക നല്‍കിയതിലുമാണ് സച്ചിദാനന്ദന്‍റെ കുറ്റമേല്‍ക്കല്‍.
'നിസ്സംഗതയോടെ എനിക്ക് പങ്കില്ലാത്ത പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു' ; കുറ്റമേല്‍ക്കുന്നുവെന്ന് കെ സച്ചിദാനന്ദന്‍ - Balachandran Chullikkad
കേരള സാഹിത്യ അക്കാദമി ജീവനക്കാര്‍ക്ക് സംഭവിച്ച തെറ്റുകള്‍ ഏറ്റെടുക്കുന്നുവെന്ന് കെ സച്ചിദാനന്ദന്‍
Published : Feb 11, 2024, 10:41 AM IST
നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടേതായാലും, പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥൻ വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്‌കരിക്കുകയും ചെയ്‌ത ഒരു ഉദ്യോഗസ്ഥയുടേതായാലും കുറ്റം ഏറ്റെടുക്കുന്നുവെന്നാണ് വിശദീകരണം. മറ്റുള്ളവരുടെ തെറ്റുകൾ, അഥവാ തെറ്റുകൾ എന്ന് വിലയിരുത്തപ്പെടുന്നവ ഏറ്റെടുത്ത് കുരിശിൽ ഏറുക ഒരു മഹത്പ്രവൃത്തിയാണെന്നും സെന്‍ ബുദ്ധിസവും ബൈബിളും തന്നെ പഠിപ്പിച്ചത് ആതാണെന്നും സച്ചിദാനന്ദന്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം :മറ്റുള്ളവരുടെ തെറ്റുകൾ, അഥവാ തെറ്റുകൾ എന്ന് വിലയിരുത്തപ്പെടുന്നവ ഏറ്റെടുത്ത് കുരിശിൽ ഏറുക ഒരു മഹത്പ്രവൃത്തിയാണ്. നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടേതായാലും, പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥൻ വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്‌കരിക്കുകയും ചെയ്‌ത ഒരു ഉദ്യോഗസ്ഥയുടേതായാലും. ഞാൻ തികഞ്ഞ നിസ്സംഗതയോടെ എനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു. സെൻ ബുദ്ധിസം എന്നെ പഠിപ്പിച്ചത് അതാണ്, ബൈബിളും.