പാലക്കാട് :കൊട്ടെക്കാട് റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എവി മുകേഷാണ് (34) മരിച്ചത്. ഇന്ന് രാവിലെ (മെയ് 8) ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് സംഭവം.
കാട്ടാനക്കൂട്ടം പുഴ മുറിച്ച് കടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ മുകേഷിനെ പാലക്കാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.