കേരളം

kerala

ETV Bharat / state

കിലോമീറ്ററിന് ഒരു കോടി രൂപ ചെലവിൽ റോഡ് നിർമാണം; ഉദ്ഘാടനത്തിന് മുമ്പേ തകർന്നു - Idukki Ezhukumvayal road collapsed - IDUKKI EZHUKUMVAYAL ROAD COLLAPSED

ഇടുക്കിയിൽ പുതുതായി നിര്‍മിച്ച ഏഴുകുംവയൽ-തൂവൽ-പത്തുവളവ് റോഡ് കഴിഞ്ഞ ദിവസം പെയ്‌ത വേനൽ മഴയിൽ തകർന്നു.

ROAD COLLAPSED BEFORE INAUGURATION  ഏഴുകുംവയൽ തൂവൽ പത്തുവളവ് റോഡ്  IDUKKKI ROAD RAIN  റോഡ് ഉദ്ഘാടനത്തിന് മുമ്പേ തകർന്നു
Idukki Ezhukumvayal Thooval pathuvalav road (Etv Bharat)

By ETV Bharat Kerala Team

Published : May 25, 2024, 7:24 PM IST

ഇടുക്കിയിൽ പുതുതായി നിര്‍മിച്ച റോഡ് ഉദ്ഘാടനത്തിന് മുമ്പേ തകർന്നു (ETV Bharat)

ഇടുക്കി : ഇടുക്കിയിൽ പുതുതായി നിര്‍മിച്ച റോഡ് ഉദ്ഘാടനത്തിന് മുമ്പേ തകർന്നു. അഞ്ച് കിലോമീറ്റർ ദൂരം അഞ്ച് കോടി രൂപ ചെലവിൽ നിർമിച്ച ഏഴുകുംവയൽ-തൂവൽ-പത്തുവളവ് റോഡാണ് കഴിഞ്ഞ ദിവസം പെയ്‌ത വേനൽ മഴയിൽ തകർന്നത്. നിർമാണത്തിലെ ആശാസ്ത്രീയതയാണ് റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

റോഡിൽ നിന്നും മണ്ണും ചെളിയും മെറ്റലും ഒഴുകി അഞ്ചു കിലോമീറ്ററോളം പ്രദേശത്തെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും വ്യാപിച്ച് കൃഷി നാശവും ഉണ്ടായി. ബിഎംബിസി നിലവാരത്തിൽ നിർമിച്ചുവെന്ന് അവകാശപ്പെടുന്ന റോഡാണ് വേനൽ മഴയിൽ തന്നെ തകര്‍ന്നത്. മണ്ണിന് മുകളിൽ കുഴിച്ചിട്ട ഡിവൈഡറുകൾ നിലം പതിച്ചു. പൂർണമായും മലഞ്ചെരുവിലൂടെ നിർമിച്ച റോഡിന് ആവശ്യമായ കലുങ്കുകളുടെയും കോൺക്രീറ്റ് ഓടകളുടെയും അഭാവം റോഡിന്‍റെ തകർച്ചയ്ക്ക് വഴിതെളിച്ചതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ഓട നിർമിക്കാത്തത് മൂലം വെള്ളം കുത്തിയൊലിച്ചെത്തി സമീപത്തെ അങ്കണവാടിയും അപകടാവസ്ഥയിലായി. അങ്കണവാടിയിൽ ചെളിയും വെള്ളവും നിറഞ്ഞതോടെ ക്ലാസുകള്‍ നടത്താനാവാത്ത അവസ്ഥയാണ്. കാലവർഷം ആരംഭിക്കുന്നതിന് മുന്നേ തന്നെ തകരാൻ തുടങ്ങിയ റോഡിൽ അടിയന്തരമായ ഇടപടൽ നടത്തണമെന്നും കലുങ്കുകളും കോൺക്രീറ്റ് ഓടകളും നിർമിച്ച് സംരക്ഷിക്കണമെന്നും ദീർഘവീക്ഷണം ഇല്ലാത്ത നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ പരാതി നൽകിയിട്ടുണ്ട്.

Also Read :പന്തീരാങ്കാവിൽ നാഷണൽ ഹൈവേയുടെ സർവീസ് റോഡ് ഇടിഞ്ഞു ; വീടുകളും അമ്പലവും തകർന്നു - Service Road Collapsed

ABOUT THE AUTHOR

...view details