കോഴിക്കോട്:ശക്തമായ മഴയില്‍ കോഴിക്കോട് വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്‌ന്നു. കൊടിയത്തൂർ പഞ്ചായത്തിൽ ചെറുവാടി ആലുങ്ങലില്‍ തറയില്‍ മമ്മദിന്‍റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞത്. കിണറിന്‍റെ മുകള്‍ഭാഗം ഒന്നാകെ താഴ്‌ന്നുപോയ നിലയിലാണ്.
കനത്ത മഴ; കോഴിക്കോട് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്‌ന്നു - well collapsed in Kozhikode - WELL COLLAPSED IN KOZHIKODE
കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത്, ഏറെ വര്‍ഷങ്ങളായി ആളുകൾ ഉപയോഗിക്കുന്ന കിണറാണ് ഇടിഞ്ഞുതാഴ്‌ന്നത്.
![കനത്ത മഴ; കോഴിക്കോട് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്‌ന്നു - well collapsed in Kozhikode കിണർ ഇടിഞ്ഞു താഴ്‌ന്നു കോഴിക്കോട് ശക്തമായ മഴ HEAVY RAIN KOZHIKODE WELL COLLAPSED DUE TO HEAVY RAIN](https://etvbharatimages.akamaized.net/etvbharat/prod-images/02-07-2024/1200-675-21852530-thumbnail-16x9-well.jpg)
ചെറുവാടിയിൽ കിണർ ഇടിഞ്ഞുതാഴ്‌ന്ന നിലയിൽ (ETV Bharat)
Published : Jul 2, 2024, 8:02 PM IST
കിണറിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന മോട്ടോറും നഷ്‌ടപ്പെട്ടു. കുടിവെള്ള ക്ഷാമം രൂക്ഷമായ ഈ ഭാഗത്തെ പ്രദേശവാസികള്‍ ഏറെ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന കിണറാണ് ഇടിഞ്ഞുതാഴ്‌ന്നത്. കിണർ ഇടിഞ്ഞുതാഴുന്ന സമയത്ത് പരിസരത്ത് ആരുമില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. അതേസമയം യാതൊരുവിധ അപകട ഭീഷണിയും ഇല്ലാതിരുന്ന കിണർ പെട്ടന്ന് ഇടിഞ്ഞ് താഴ്‌ന്നത് ആശങ്കയ്‌ക്കും ഇടയാക്കിയിട്ടുണ്ട്.
ALSO READ:വീട്ടിലെ കിളിക്കൂട്ടിൽ കയറി മൂർഖൻ പാമ്പ്; 20 കിളികളെ അകത്താക്കി