കേരളം

kerala

ETV Bharat / state

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വസിക്കാം; കരിപ്പൂരില്‍ നിന്നുള്ള വിമാന യാത്രാക്കൂലി കേന്ദ്രം വെട്ടിക്കുറിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍, മുസ്‌ളീം ലീഗ് എം പിമാര്‍, ഹജ്ജ് കമ്മിറ്റി എന്നിവരുടെ നിരന്തര സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഹജ്ജ് തീര്‍ത്ഥാടര്‍ക്ക് കരിപ്പൂരില്‍ നിന്നുള്ള വിമാന യാത്രാനിരക്ക് കേന്ദ്രം വെട്ടിക്കുറച്ചു.

hajj flight charge reduced  Hajj Pilgrimage Season  Hajj Season Flight Charges Reduced  ഹജ്ജ് വിമാന യാത്രാ നിരക്ക്  ഹജ്ജ് നിരക്ക് വെട്ടിക്കുറച്ചു
Hajj Pilgrimage Season Flight Charges Reduced

By ETV Bharat Kerala Team

Published : Feb 1, 2024, 7:07 PM IST

കോഴിക്കോട്:കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് വിമാന യാത്രാനിരക്കില്‍ 40, 000 രൂപ കുറച്ചു. മുസ്ലിം ലീഗ് എംപിമാർ, മുഖ്യമന്ത്രി, ഹജ്ജ് കമ്മറ്റി ചെയർമാർ തുടങ്ങിയവർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്‌മൃതി ഇറാനി നടപടി സ്വീകരിച്ചത്(Hajj Pilgrimage Season Flight Charges Reduced).

കരിപ്പൂരിൽ നിന്ന് 1.60 ലക്ഷം രൂപയാണ് ടിക്കറ്റ് നിരക്ക് കണക്കാക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്‍റെ ടെണ്ടർ നടപടികൾ വഴിയാണ് ഈ നിരക്ക് നിശ്ചയിച്ചത്. കണ്ണൂരിൽ നിന്നും കൊച്ചിയിൽ നിന്നും 75,000 രൂപയാണ് നിരക്ക്.
കോഴിക്കോട് നിന്നും എയർ ഇന്ത്യയും, കണ്ണൂരിൽ നിന്നും കൊച്ചിയിൽ നിന്നും സൗദി എയർലൈൻസുമാണ് സർവീസിന് അർഹത നേടിയത്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടകർ പുറപ്പെടുന്ന കേന്ദ്രമാണ് കരിപ്പൂർ വിമാനത്താവളം.

കേരളത്തിൽ നിന്നും കഴിഞ്ഞവർഷം 11556 തീർത്ഥാടകരാണ് ഹജ്ജ് തീർത്ഥാടനം നടത്തിയത്. ഇതിൽ 7045 പേരും കോഴിക്കോട് നിന്നാണ് യാത്ര ചെയ്തത്. ഇത്തവണ ഫസ്റ്റ് ഓപ്ഷനായി 14464 പേരും സെക്കൻഡ് ഓപ്ഷനായി 9670 പേരും കോഴിക്കോട് നിന്ന് യാത്രക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ സന്ദർഭം മുതലാക്കാൻ എയർ ഇന്ത്യയെ തന്നെ നിയോഗിച്ചുള്ള കൊള്ള സാധാരണക്കാരായ തീർത്ഥാടകർക്ക് താങ്ങാൻ കഴിയില്ലെന്നാണ് പൊതുവിലയിരുത്തൽ. ഇതിന് പിന്നാലെയാണ് കേന്ദ്രം ചാർജിൽ ഇളവ് വരുത്താൻ തയ്യാറായത്.

കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍റെ നന്ദി പ്രകടനം :കരിപ്പൂരിൽനിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നൽകാൻ ഇടപെട്ട കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് കാര്യ വകുപ്പ് മന്ത്രി സ്‌മൃതി ഇറാനിക്ക് മലയാളികളെ പ്രതിനിധീകരിച്ച് നന്ദി രേഖപ്പെടുത്തുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ടിക്കറ്റ് നിരക്കിൽ 40,000 രൂപ കുറയ്ക്കാനുള്ള തീരുമാനം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സദ്ഭരണകാലം ന്യൂനപക്ഷങ്ങളെ എങ്ങനെ ചേർത്തു പിടിക്കുന്നു എന്നതിൻ്റെ ഉദാഹരണം കൂടിയാണെന്നും മന്ത്രി പ്രസ്‌താവനയിൽ പറഞ്ഞു.

ABOUT THE AUTHOR

...view details