എറണാകുളം: ആലുവയിലെ മൃഗക്കൊഴുപ്പ് സംസ്‌കരണ കമ്പനിയിലുണ്ടായ സ്‌ഫോടനത്തിൽ ഒഡീഷാ സ്വദേശി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിലെ 194 വകുപ്പ് പ്രകാരമാണ് ബിനാനിപുരം പൊലീസ് കേസെടുത്തത്. കമ്പനിയിലെ തൊഴിലാളിയായ ബിക്രം പ്രധാൻ ആണ് മരണപ്പെട്ടത്.
പരിക്കേറ്റ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്ന മൂന്ന് പേരുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ബാരാ പ്രധാൻ, മനാഫ് പ്രധാൻ, പ്രണവ് പ്രധാൻ എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശനിയാഴ്‌ച രാത്രിയോടെയാണ് എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന 'ഫോർമൽ ട്രേഡ് ലിങ്ക്സ്' എന്ന കമ്പനിയിൽ പൊട്ടിത്തെറിയുണ്ടാകുന്നത്. പ്ലാന്‍റിലെ മിനി ബോയിലർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. അപകടവേളയിൽ ഫാക്‌ടറിയില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഫയർ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read:പരിശോധനക്കിടെ ഐഇഡി പൊട്ടിത്തെറിച്ചു; ഛത്തീസ്‌ഗഡിൽ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്ക്