കണ്ണൂർ:ഇന്‍ഡിഗോ വിമാനത്തിലെ യാത്ര ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇപി ജയരാജന്‍. അന്തരിച്ച സിപിഎം നേതാവ് സീതാറാം യെച്ചൂരിയെ സന്ദര്‍ശിക്കാന്‍ വേണ്ടിയാണ് ഇപി ജയരാജന്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇപി ഡൽഹിക്ക് പറന്നത്.
രണ്ട് വര്‍ഷം മുമ്പ് ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇപി ജയരാജന് വിമാനക്കമ്പനി മൂന്ന് ആഴ്‌ചത്തെ യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇപി ജയരാജന്‍ ഇന്‍ഡിഗോയെ താന്‍ ബഹിഷ്‌കരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. പിന്നീട് ഇന്‍ഡിഗോ വിമാനത്തില്‍ ഇപി യാത്ര ചെയ്‌തിരുന്നില്ല. പിന്നീട് ട്രെയിനിലായിരുന്നു ഇപി ജയരാജന്‍റെ യാത്ര മുഴുവനും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും