തൃശൂര്‍: മമ്മിയൂരിൽ ലഹരി മാഫിയ സംഘത്തിന്‍റെ ആക്രമണം. മമ്മിയൂരിൽ പ്രവർത്തിക്കുന്ന സൗപർണ്ണിക ഫ്ലാറ്റിൽ ഇന്നലെ വൈകുന്നേരം 3:45ഓടെയായിരുന്നു സംഭവം. ആക്രമിച്ചത് ലഹരിമാഫിയയാണെന്ന് പരിക്കേറ്റവർ പറഞ്ഞു. ഫ്ലാറ്റിൽ മുറിയെടുത്തതിന് ശേഷം ലഹരി ഉപയോഗിച്ച് ബഹളമുണ്ടാക്കിയതോടെ മുറി ഒഴിയാൻ ഫ്ലാറ്റ് ജീവനക്കാർ ആവശ്യപ്പെട്ടു. തുടര്‍ന്ന് പത്തംഗ സംഘം ആക്രമണം അഴിച്ച് വിടുകയായിരുന്നു.
മമ്മിയൂരിൽ ലഹരി മാഫിയ സംഘത്തിന്‍റെ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക് - Drug mafia attack in Mammiyoor - DRUG MAFIA ATTACK IN MAMMIYOOR
മമ്മിയൂര്‍ സൗപര്‍ണിക ഫ്ലാറ്റില്‍ ലഹരി സംഘത്തിന്‍റെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്.

Published : May 1, 2024, 6:52 PM IST
Also Read:താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ഗുണ്ടാവിളയാട്ടം; ഒരാൾക്ക് വെട്ടേറ്റു, പൊലീസിന് നേരെയും ആക്രമണം
സൗപർണ്ണിക ഫ്ലാറ്റിന്‍റെ കെയർ ടേക്കർ ചാലിശ്ശേരി സദേശി അനുമോദ് (40), ശുചീകരണ തൊഴിലാളി ബംഗാൾ സ്വദേശി മഹേഷ്(35), ഗുരുവായൂർ സ്വദേശി പ്രവീൺ(37) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ മൂന്ന് പേരെയും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ പ്രവീണിന്‍റെ പല്ല് പൊട്ടിയിട്ടുണ്ട്. സംഭവത്തിൽ ഗുരുവായൂർ ടെമ്പിൾ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.