കേരളം

kerala

ETV Bharat / state

തൃശൂരിലെ ഡ്രഡ്‌ജര്‍ ഓപറേറ്റര്‍മാര്‍ ഷിരൂരിലേക്ക്; രക്ഷാദൗത്യത്തിനുള്ള സാധ്യത പരിശോധിക്കും - DREDGER TECHNICIANS TO SHIRUR - DREDGER TECHNICIANS TO SHIRUR

തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്‌ധ സംഘം ഷിരൂരിലേക്ക്. ദുരന്ത മേഖലയിലെ തെരച്ചിലിന് ഡ്രഡ്‌ജര്‍ എത്തിക്കുന്നതിന് മുന്നോടിയായാണ് യാത്ര. ഷിരൂരിലെ തെരച്ചിലിനുള്ള സാധ്യത സംഘം പരിശോധിക്കും.

കേരള കാര്‍ഷിക സര്‍വകലാശാല  LANDSLIDE IN SHIRUR  ARJUN Search Operation Shirur  ഡ്രഡ്‌ജർ ടെക്‌നീഷ്യൻ ഷിരൂരിലേക്ക്
Dredger Technician N Nikil (ETV Bharat)

By ETV Bharat Kerala Team

Published : Jul 29, 2024, 1:00 PM IST

ഡ്രഡ്‌ജർ ടെക്‌നീഷ്യന്മാര്‍ ഷിരൂരിലേക്ക് (ETV Bharat)

തൃശൂർ: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള വിദഗ്‌ധ സംഘം ഷിരൂരിലേക്ക് പുറപ്പെട്ടു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് രക്ഷാദൗത്യത്തിന് സര്‍വകലാശാലയില്‍ നിന്നുള്ള ഡ്രഡ്‌ജര്‍ എത്തിക്കുന്നതിന് മുന്നോടിയായാണ് സംഘം യാത്ര തിരിച്ചത്. ഡ്രഡ്‌ജര്‍ ഉപയോഗിച്ച് നദിയിൽ തെരച്ചിൽ നടത്തുന്നതിനായുള്ള സാധ്യതകൾ സംഘം പരിശോധിക്കും.

ഡ്രഡ്‌ജറിന്‍റെ ഓപറേറ്ററും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനുമാണ് ഷിരൂരിലേക്ക് പുറപ്പെട്ടത്. ഷിരൂരില്‍ എത്തി പരിശോധകള്‍ക്ക് ശേഷം യന്ത്രം കൊണ്ടുപോകുന്നതില്‍ അന്തിമ തീരുമാനം എടുക്കും. നിലവിൽ ഡ്രഡ്‌ജർ തൃശൂർ എൽതുരുത്ത് കനാൽ വൃത്തിയാക്കുന്നതിനായി ഉപയോഗിച്ച് വരികയാണ്.

Also Read:'ഷിരൂരിൽ രക്ഷാപ്രവർത്തനം നിർത്തരുത്': കർണാടക മുഖ്യമന്ത്രിക്ക് പിണറായി വിജയന്‍റെ കത്ത്

ABOUT THE AUTHOR

...view details