കേരളം

kerala

ETV Bharat / state

ദേശിയ സമുദ്രതീര ശുചീകരണം; പ്രവർത്തകർക്കൊപ്പം ബീച്ച് വൃത്തിയാക്കി കൊല്ലം ജില്ല കലക്‌ടറും - Beaches Were Cleaned In Kollam - BEACHES WERE CLEANED IN KOLLAM

കൊല്ലം ജില്ലയിൽ ബീച്ചകളും പരിസരവും ശുചീകരിച്ചു. ജില്ല കലക്‌ടർ എൻ. ദേവീദാസ് പരിപാടിയിൽ പങ്കെടത്തു.

ദേശീയ പരിസ്ഥിതി സംരക്ഷണ സമിതി  ബീച്ചുകൾ വൃത്തിയാക്കി  DISTRICT SANITATION MISSION  KOLLAM BEACHES WERE CLEANED
Cleaning In Around The Beaches Of Kollam (ETV Bharat)

By ETV Bharat Kerala Team

Published : Sep 22, 2024, 12:06 PM IST

കൊല്ലം :ജില്ല ശുചിത്വ മിഷനും നാഷണൽ സെന്‍റർ ഫോർ സയൻസ് സ്റ്റഡീസും ചേർന്ന് കൊല്ലം ബീച്ചിലും മറ്റു 5 സ്ഥലങ്ങളിലും ശുചീകരണ പരിപാടി നടത്തി. പരിപാടി ജില്ല കലക്‌ടർ എൻ. ദേവീദാസ് ഉദ്‌ഘാടനം ചെയ്‌തു. 100 കണക്കിന് സന്നദ്ധ സേവകരും, എൻഎസ്എസ് വൊളണ്ടിയർമാരും പരിപാടിയിൽ പങ്കെടുത്തു. 'സുരക്ഷിതത്തിന് ഒരു മുറി' അതായിരുന്നു ഈ തവണ ശുചീകരണ പരിപാടിയുടെ മുദ്രാവാക്യം.

കലക്‌ടറും പ്രവർത്തകർക്കാപ്പം ചേര്‍ന്ന് ബീച്ച് പരിസരം വൃത്തിയാക്കി. കേണൽ എസ്. ഡിന്നി അധ്യക്ഷത വഹിച്ചു, പ്രമുഖ ശാസ്ത്രജ്ഞൻ പ്രൊഫ. സൈനുദ്ദീൻ പട്ടാഴി ആശംസ പ്രസംഗം നടത്തി. ജില്ല കൺവീനർ പി. രമേശ്‌ ബാബു സ്വാഗതം പറഞ്ഞു. നവംബറിൽ നടക്കുന്ന സംസ്ഥാന ശുചീകരണ പരിപാടിയിൽ എല്ലാരും പങ്കെടുക്കണം എന്ന് ജില്ല കലക്‌ടർ അറിയിച്ചു.

കൊല്ലം ജില്ലയിൽ ബീച്ചകളും പരിസരവും ശുചീകരിച്ചു (ETV Bharat)

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എൻഎസ്എസ് പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. വിവിധ തൊഴിൽ പ്രസ്ഥാനങ്ങൾ, വിവിധ വിദ്യാനികേതൻ സ്‌കൂളുകൾ, അയ്യപ്പ സേവ സമാജം പോലുള്ള പ്രസ്ഥാനങ്ങൾ മറ്റു സാമൂഹിക സംഘടനകൾ, അമൃതാനന്ദ മയി മഠം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ രാവിലെ 7 മുതൽ 9 മണിവരെ സജീവമായി ശുചീതരണ യജ്ഞത്തില്‍ പങ്കാളികളായി. മത്സ്യത്തൊഴിലാളി സംഘം ദേശീയ സെക്രട്ടറി പി. ജയപ്രകാശും പങ്കെടുത്തു.

Also Read : മാലിന്യമുക്ത കേരളത്തിനായി സമര്‍പിത മനോഭാവത്തോടെ പ്രവര്‍ത്തിക്കണമെന്ന് എം ബി രാജേഷ്; പരാതികള്‍ ഈ നമ്പറില്‍ അറിയിക്കാം - M B Rajesh On Clean Kerala

ABOUT THE AUTHOR

...view details