തിരുവനന്തപുരം:കുറഞ്ഞ വിലയിൽ നല്ലയിനം അരി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സപ്ലൈകോ മുഖേനെ കേരള സർക്കാർ പുറത്തിറക്കുന്ന കെ റൈസ് വിതരണം ഈ മാസം 12 മുതൽ ആരംഭിക്കും. ജയ (₹29/കിലോ ) കുറുവ(₹30/കിലോ ), മട്ട(₹30/കിലോ )എന്നീ മൂന്ന് ഇനം അരികളാണ് ലഭ്യമാക്കുക. സപ്ലൈകോ സബ്‌സിഡിയായി കാർഡ് ഒന്നിന് നൽകി വന്നിരുന്ന 10 കിലോ അരി തുടരുമെന്നും മന്ത്രി പറഞ്ഞു.
കെ റൈസ് വിതരണം ഈ മാസം 12 ന് ആരംഭിക്കും; വിതരണം സപ്ലൈകോ വഴി - കെ റൈസ് വിതരണം
സപ്ലൈകോ മുഖേന കേരള സർക്കാർ പുറത്തിറക്കുന്ന കെ റൈസ് വിതരണം ഈ മാസം 12 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ.
Published : Mar 6, 2024, 4:00 PM IST
ശബരി കെ റൈസ് ഇതിന്‍റെ ഭാഗമാണെന്നും ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. തിരുവനന്തപുരം മേഖലയിൽ ജയ അരിയും, കോട്ടയം എറണാകുളം മേഖലകളിൽ മട്ടയരിയും, പാലക്കാട് കോഴിക്കോട് മേഖലകളിൽ കുറുവ അരിയുമാണ് വിതരണം ചെയ്യുക.
റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന അതേ അരി തന്നെയാണ് ഭാരത് അരിയെന്ന പേരിൽ വിതരണം ചെയ്യുന്നത്. റേഷൻ കാർഡ് ഉടുമകൾക്ക് 10.90 രൂപ നിരക്കിൽ ഈ അരി നൽകി വരുന്നുണ്ട്. ഈ അരിയാണ് 29 രൂപയ്ക്ക് ഭാരത് അരി എന്ന പേരിൽ നരേന്ദ്രമോദിയുടെ ഫോടോ ആലേഖനം ചെയ്‌ത സഞ്ചിയില്‍ കേന്ദ്രം നൽകുന്നത്. ഇതിലൂടെ 10.41 രൂപയാണ് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ലാഭം. എന്നാൽ കെ റൈസിലൂടെ 11 രൂപ വരെ സംസ്ഥാന സര്‍ക്കാരിന് അധിക ബാധ്യതയാകുന്നുണ്ടെന്നും മന്ത്രി ജി ആര്‍ അനില്‍ വിശദമാക്കി.
തുണി സഞ്ചി വിവാദത്തിന് പ്രസക്തിയില്ലെന്ന് മന്ത്രി:കെ റൈസ് വിതരണത്തിലൂടെ തുണിസഞ്ചികൾ സർക്കാർ വാങ്ങുന്നു എന്ന പ്രചരണം വ്യാപകമാണെന്നും തുണിസഞ്ചികൾ സപ്ലൈകോയുടെ പ്രമോഷൻ ബഡ്‌ജറ്റിൽ നിന്നാണ് കണ്ടെത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. സഞ്ചി ഒന്നിന്‍റെ വില 13 മുതൽ 14 രൂപ വരെയാണ്