കോട്ടയം: സിപിഎം ജില്ലാ സെക്രട്ടറി എ വി റസൽ (63) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ക്യാൻസർ ശസ്ത്രക്രിയയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം. 1981 മുതൽ സിപിഎം അംഗവും 28 വർഷമായി ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു റസൽ.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്‍റായും കേന്ദ്ര കമ്മിറ്റിയംഗമായും സിഐടിയു ജില്ലാ സെക്രട്ടറിയായും നേതൃരംഗത്തുണ്ടായിരുന്നു. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്. ഏഴുവർഷം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. സെക്രട്ടറിയായിരുന്ന വി എൻ വാസവൻ നിയമസഭാംഗമായതോടെയാണ് റസലിനെ ജില്ലാ സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുത്തത്.