കേരളം

kerala

ETV Bharat / state

ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് കണ്ണൂരില്‍ സിപിഎം സ്‌മാരകം - CPM Built Martyrs Memorial - CPM BUILT MARTYRS MEMORIAL

2015-ല്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കാണ് സിപിഎം രക്തസാക്ഷി സ്‌മാരകം നിര്‍മ്മിച്ചത്.

CPM BOMB BLAST  സിപിഎം സ്‌മാരകം  ബോംബ് സ്ഫോടനം  കണ്ണൂര്‍ സിപിഎം
CPM BUILT MARTYRS MEMORIAL (Etv Bharat Network)

By ETV Bharat Kerala Team

Published : May 18, 2024, 1:16 PM IST

കണ്ണൂര്‍:ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്‌മാരകം നിര്‍മിച്ച് സിപിഎം. 2016-ല്‍ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരില്‍ പാനൂര്‍ തെക്കുംമുറിയിലാണ് സ്‌മാരകം. മെയ് 22-ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സ്‌മാരക മന്ദിരം ഉദ്‌ഘാടനം ചെയ്യുമെന്ന തരത്തിലുള്ള പോസ്റ്ററും പ്രദേശത്ത് കാണാം.

2015 ജൂൺ 6-നാണ് ബോംബ് നിർമാണത്തിനിടെ ഷൈജുവും സുബീഷും കൊല്ലപ്പെട്ടത്. പിന്നാലെ, സ്ഫോടനത്തേയും കൊല്ലപ്പെട്ടവരെയും പാര്‍ട്ടി തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് ഒരുവര്‍ഷത്തിന് ശേഷം 2016ല്‍ ഇരുവരുടെയും രക്തസാക്ഷിദിനാചരണം സിപിഎം ആചരിക്കുകയും ചെയ്‌തിരുന്നു. അതേവര്‍ഷം ഫ്രെബ്രുവരിയിലാണ് ഇരുവരുടെയും പേരില്‍ സ്‌മാരകം നിര്‍മിക്കാൻ ധനസമാഹരണം നടത്തിയത്.

Also Read :സിപിഎമ്മിനുമേല്‍ സോളാര്‍ ബോംബ്; സോളാര്‍ സമരം സിപിഎം നേതാക്കള്‍ ഇടപെട്ട് ഒത്തു തീര്‍പ്പാക്കിയെന്ന മുന്‍ മാധ്യമ പ്രവര്‍ത്തകന്‍റെ വെളിപ്പെടുത്തലില്‍ ഉലഞ്ഞ് സിപിഎം - SOLAR CASE NEW CONTROVERSY

ABOUT THE AUTHOR

...view details