പത്തനംതിട്ട: പുനലൂരില്‍ കാര്‍ ക്രാഷ് ബാരിയറിലിടിച്ച് അപകടം. രണ്ട് പേര്‍ മരിച്ചു. മാർത്താണ്ഡം സ്വദേശികളായ വാസന്തി (50), മകൻ വിപിൻ എന്നിവരാണ് മരിച്ചത്. ഇന്ന് (സെപ്‌റ്റംബര്‍ 21) ഉച്ചയ്‌ക്ക് ഒരു മണിയോടെ കൂടല്‍ ഇഞ്ചപ്പാറ ജങ്ഷന് സമീപമായിരുന്നു അപകടം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വാസന്തിയുടെ ഭർത്താവ് സുരേഷ്, ബന്ധു സിബിൻ എന്നിവർക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരുടെ മറ്റൊരു മകനായ സുമിത്തിനെ നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിച്ച് തിരികെ മടങ്ങവേയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഡിവൈഡർ കാറിനുള്ളിലേക്ക് തുളച്ചു കയറി.
കാര്‍ അപകടത്തില്‍പ്പെട്ടതിന്‍റെ ദൃശ്യം. (ETV Bharat) വാഹനം ഓടിച്ച വിപിനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ക്രെയിന്‍ എത്തിച്ചാണ് കാർ ഡിവൈഡറിനുള്ളിൽ നിന്നും പുറത്തെടുത്തത്. പരിക്കേറ്റവരെ കോന്നി ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാലദ്വീപിലേക്ക് പോകുകയായിരുന്ന സുമിത്തിനെ യാത്രയാക്കുന്നതിനാണ് മാതാപിതാക്കളായ വാസന്തി, സുരേഷ്, സഹോദരൻ വിപിൻ, ബന്ധു സിബിൻ എന്നിവർ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.
Also Read:പാഞ്ഞെത്തി കടയിലേക്ക് ഇടിച്ച് കയറി ടൂറിസ്റ്റ് ബസ്; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്