പത്തനംതിട്ട: കെ പി റോഡിൽ ഏഴംകുളം പട്ടാഴിമുക്കിൽ കണ്ടെയ്‌നർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ടു പേർ മരിച്ചു. തുമ്പമൺ നോർത്ത് ജി എച്ച് എസിലെ അധ്യാപിക നൂറനാട് സ്വദേശി അനുജ (36), കാർ ഓടിച്ചിരുന്ന ചാരുംമൂട് പാലമേൽ ഹാഷിം മൻസിലിൽ ഹാഷിം (35) എന്നിവരാണ് മരിച്ചത്.
പത്തനംതിട്ടയില്‍ കണ്ടെയ്‌നർ ലോറിയും കാറും കൂട്ടിയിടിച്ചു ; രണ്ട് മരണം - Car Accident In Ezhamkulam - CAR ACCIDENT IN EZHAMKULAM
പത്തനംതിട്ടയിൽ കണ്ടെയ്‌നർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.
Published : Mar 29, 2024, 7:26 AM IST
|Updated : Mar 29, 2024, 11:29 AM IST
ഇന്നലെ (മാര്‍ച്ച് 28) രാത്രി 11 മണിക്ക് ശേഷമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻ ഭാഗം പൂര്‍ണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ കാറിലുണ്ടായിരുന്നവരെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരം അറിഞ്ഞ് അടൂർ പൊലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി. അഗ്നി രക്ഷാസേന റോഡിൽ പരന്ന ഓയിൽ നീക്കം ചെയ്‌ത് അപകട സാധ്യത ഒഴിവാക്കി. അടൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.