കോട്ടയം:ലൈവായി പാട്ട് കേട്ടും, പാട്ട് പാടിയും മുടി വെട്ടണോ എന്നാൽ കോട്ടയം മണർകാട്ടേക്ക് വരിക. ഇവിടെ ബില്ല ബ്യൂട്ടി സലൂണിൽ ഫുൾ സംഗീതമയമാണ്. പാട്ടുപാടിക്കൊണ്ട് മുടി വെട്ടുന്ന പ്രദീപും, സംഗീതോപകരണങ്ങൾ വായിച്ച് കസ്‌റ്റമേഴ്‌സിനെ രസിപ്പിക്കുന്ന സരുണുമാണ് സലൂണിന്‍റെ നെടുന്തൂണുകൾ.
ബില്ലാ ബ്യൂട്ടി സലൂണിൽ എപ്പോഴും മ്യൂസിക് വൈബാണ്. സരുൺ മുടി വെട്ടാനെത്തുന്നവർക്ക് ഇഷ്‌ടമുള്ള പാട്ടുകൾ സാക്‌സ ഫോണിലും ഓടക്കുഴലിലും ലൈവായി വായിക്കും. ഒപ്പം കരോക്കെയിട്ട് പാട്ട് പാടിക്കൊണ്ട് പ്രദീപ് മുടിവെട്ടും. ബ്യൂട്ടി സലൂൺ മ്യൂസിക്ക് സലൂണായി മാറ്റിയിരിക്കുകയാണിവർ.
സംഗീതം ആസ്വദിച്ച് മുടിവെട്ടാം (ETV Bharat) സലൂൺ നടത്തുന്ന പ്രദീപിനൊപ്പം കൂട്ടുകാരനായ സരുണും ചേരുകയായിരുന്നു. പ്രദീപ് പാട്ട് പാടിക്കൊണ്ട് മുടി വെട്ടും അപ്പോൾ സരുൺ സംഗീത ഉപകരണം വായിച്ച് ആളുകളെ രസിപ്പിക്കും. സംഗീതമാസ്വദിക്കാമെന്നത് കൊണ്ട് കൂടുതൽ ആളുകൾ സലൂണിൽ എത്തുന്നുണ്ടെന്ന് അവർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗാനമേളകളിൽ സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നയാളാണ് സരൂൺ. പ്രദീപിന്‍റെ സലൂണിലേക്ക് കസ്‌റ്റമേഴ്‌സിനെ ആകർഷിക്കുന്നതിനായി സരുൺ അദ്ദേഹത്തിനൊപ്പം ചേരുകയായിരുന്നു. ആളുകളെ ആകർഷിക്കാൻ വ്യത്യസ്‌തമായ എന്തെങ്കിലും വേണമെന്ന് തോന്നിയപ്പോൾ തങ്ങൾക്കറിയുന്ന കല അവർ ഉപയോഗപ്പെടുത്തി.
കസ്‌റ്റമേഴ്‌സിന് പാട്ട് പാടാനുള്ള സൗകര്യവും സലൂണിലുണ്ട്. അവർ ആവശ്യപ്പെടുന്ന പാട്ടുകൾ വയലിനിലും ഓടക്കുഴലിലും സാക്‌സ ഫോണിലും വായിച്ച് അവർ സംഗീത സാന്ദ്രമായ ഒരന്തരീക്ഷമാണ് സൃഷ്‌ടിക്കുന്നത്. കടയിലെത്തുന്നവർക്കും ഇവരുടെ ഈ സംഗീത വിരുന്ന് ഏറെയിഷ്‌ടമാണ്. പാട്ടുകൾ കേൾക്കാൻ മാത്രമായി സലൂണിൽ എത്തുന്നവരുമുണ്ട്. ഇതിനൊന്നും യാതൊരു ചാർജും ഈടാക്കാൻ ഇവർ തയ്യാറല്ല. ഏതായാലും മ്യൂസിക് സലൂൺ ഹിറ്റായതിൻ്റെ സന്തോഷ ത്തിലാണ് സരുണും, പ്രദീപും.
Also Read:പാട്ടു പെട്ടികളുടെ പരിണാമ കഥ കേട്ടും കണ്ടും അറിയാം; നൂറ്റാണ്ടു പഴക്കമുള്ള ഗ്രാമഫോണ്‍, റേഡിയോ ശേഖരവുമായി മരുതായിക്കാരന്‍